കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദ് വാ​ർ​ഷി​ക സ്പോ​ർ​ട്സ് മീ​റ്റ് സംഘടിപ്പിച്ചു
Friday, February 23, 2024 6:53 AM IST
റിയാദ്: സൗ​ദി അ​റേ​ബ്യ​യി​ലെ മ​ല​യാ​ളി എ​ൻ​ജി​നീ​യ​യേ​ഴ്സ് കൂ​ട്ടാ​യ്മ ആ​യ കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദ് വാ​ർ​ഷി​ക സ്പോ​ർ​ട്സ് മീ​റ്റ് ഘ​ടി​പ്പി​ച്ചു. റി​യാ​ദ് സൂ​ലെ​യ് വച്ചു ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി മ​ല​യാ​ളി എ​ഞ്ചി​നി​യേ​ഴ്സും അ​വ​രു​ടെ ഫാ​മി​ലി​ക​ളും പ​ങ്കെ​ടു​ത്തു.

നാ​ലു ഗ്രൂ​പ്പു​ക​ളാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ വ​ള​രെ വീ​റും വാ​ശി​യും നി​റ​ഞ്ഞ​താ​യി​രു​ന്നു.​ പ​ങ്കെ​ടു​ത്ത​വ​ർ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ളും കാ​യി​ക​ക്ഷ​മ​ത​യും പ്ര​ക​ടി​പ്പി​ക്കാ​ൻ ഒ​രു​ങ്ങി​യ​പ്പോ​ൾ അ​ന്ത​രീ​ക്ഷം ആ​വേ​ശ​വും പ്ര​തീ​ക്ഷ​യും നി​റ​ഞ്ഞ​താ​യി മാ​റി.

ത​ങ്ങ​ളു​ടെ ബാ​ന​റു​ക​ളും പ​താ​ക​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ച ഗ്രൂ​പ്പു​ക​ളു​ടെ വ​ർ​ണ്ണാ​ഭ​മാ​യ പ​രേ​ഡ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്‍റെ പൊ​ലി​മ കൂ​ട്ടി.


ട്രാ​ക്ക് ആ​ൻ​ഡ് ഫീ​ൽ​ഡ് മ​ത്സ​ര​ങ്ങ​ളാ​യ സ്പ്രി​ൻ്റിം​ഗ്, റി​ലേ റേ​സു​ക​ൾ, ഷോ​ർ​ട് പു​ട് എ​ന്നീ മ​ല്സ​ര​ങ്ങ​ൾ​ക്കു പു​റ​മെ വ്യ​ത്യ​സ്ത​മാ​യ ഫ​ൺ ഗെ​യി​മു​ക​ളും ന​ട​ത്ത​പ്പെ​ട്ടു. കാ​ണി​ക​ളു​ടെ ആ​വേ​ശം ഉ​യ​ർ​ത്തു​ന്ന​താ​യി​രു​ന്നു ഫു​ട്ബാ​ൾ , വോ​ളി ബോ​ൾ മ​ത്സ​ര​ങ്ങ​ൾ. ഗ്രൂ​പ്പു​ക​ൾ പ്ര​ക​ടി​പ്പി​ച്ച നി​ശ്ച​യ​ദാ​ർ​ഢ്യ​വും ടീം ​വ​ർ​ക്കും അ​ഭി​ന​ന്ദ​നാ​ർഹമാ​യി​രു​ന്നു.

ഓ​രോ ഇ​ന​ത്തി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വച്ച​വ​ർ​ക്ക് മെ​ഡ​ലു​ക​ൾ ന​ൽ​കി. എ​ന്നാ​ൽ മെ​ഡ​ലു​ക​ൾ​ക്ക​പ്പു​റം, സ്പോ​ർ​ട്സ് ഡേ ​എ​ന്ന​ത് ദൈ​നം​ദി​ന ജോ​ലി​ത്തി​ര​ക്കു​ക​ളി​ൽ നി​ന്നും മാ​റി നി​ന്നു മ​ന​സി​നും ശ​രീ​ര​ത്തി​നും ഉ​ണ​ർ​വേ​കാ​നും ത​ന്നി​ലെ കാ​യി​ക​ക്ഷ​മ​ത പു​റ​ത്തെ​ടു​ക്കാ​നു​മു​ള്ള ഒ​രു​മി​ച്ചു കൂ​ട​ലി​ന്‍റെ​യും ചി​രി​യും ആ​ഹ്ലാ​ദ​വും സൗ​ഹൃ​ദ മ​ത്സ​ര​വും നി​റ​ഞ്ഞ ഒ​രു ആ​ഘോ​ഷ​മാ​യി മാ​റി.