ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ബാ​ർ​ബി​ക്യൂ വീ​ക്ക് ആ​ച​രി​ച്ചു
Wednesday, February 21, 2024 8:33 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന ’ബി​ബി​ക്യു ബ്ലി​സ്’ പ്ര​മോ​ഷ​ൻ വീ​ക്ക് ആ​ച​രി​ച്ചു. ഗ്രി​ല്ലിം​ഗ് വി​ദ​ഗ്ധ​രു​ടെ​യും ഗ്രി​ൽ​ഡ് ഫു​ഡ് പ്രേ​മി​ക​ളു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യ വാ​രാ​ച​ര​ണം ഫെ​ബ്രു​വ​രി 14 മു​ത​ൽ 20 വ​രെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ കു​വൈ​റ്റി​ലെ എ​ല്ലാ ഔ​ട്ട്ലെ​റ്റു​ക​ളി​ലു​മാ​യി ന​ട​ന്നു.

ഫെ​ബ്രു​വ​രി 14 ന് ​അ​ൽ​റാ​യി ശാ​ഖ​യി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. ’എ​ല്ലാം ബാ​ർ​ബി​ക്യൂ’ എ​ന്ന ടൈ​റ്റി​ലി​ൽ ന​ട​ന്ന ആ​ഘോ​ഷം വ​ലി​യ ഓ​ഫ​റു​ക​ളും ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളും ഗ്രി​ൽ​ഡ് മാം​സ​ത്തി​ൻ​റെ മ​നം മ​യ​ക്കു​ന്ന സു​ഗ​ന്ധ​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

പ്ര​മോ​ഷ​ൻ കാ​ല​യ​ള​വി​ൽ ബാ​ർ​ബി​ക്യൂ ഗ്രി​ല്ലിം​ഗ് സെ​റ്റു​ക​ൾ, ആ​ക്സ​സ​റി​ക​ൾ, ടൂ​ളു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ബാ​ർ​ബി​ക്യു സാ​മ​ഗ്രി​ക​ളു​ടെ മു​ഴു​വ​ൻ ശ്രേ​ണി​യും, മാം​സ​ങ്ങ​ൾ, ഫ്ര​ഷ് ഫി​ഷ്, ബാ​ർ​ബി​ക്യു സോ​സു​ക​ൾ തു​ട​ങ്ങി​യ​വ​യും മാ​ന്യ​മാ​യ വി​ല​യി​ൽ ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

ഫെ​ബ്രു​വ​രി 17ന് ​അ​ൽ​റാ​യി ഔ​ട്ട്ലെ​റ്റി​ൽ ന​ട​ന്ന ലൈ​വ് ബാ​ർ​ബി​ക്യൂ മ​ത്സ​ര​ത്തി​ൽ 100ല​ധി​കം മ​ത്സ​രാ​ർ​ഥിക​ൾ മാ​റ്റു​ര​ച്ചു. അ​ൽ യൗം ​മു​ഖ്യ പ്രാ​യോ​ജ​ക​രാ​യും, സാ​ദി​യ, അ​മേ​രി​ക്കാ​ന, സീ​റ, ഖ​സാ​ൻ, മ​ക്കെ​യ്ൻ, അ​ൽ ത​യ്യി​ബ് എ​ന്നി​വ​ർ സ​ഹ സ്പോ​ൺ​സ​ർ​മാ​രാ​യു​മാ​യാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ. ഏ​റ്റ​വും മി​ക​ച്ച ഗ്രി​ല്ല​റു​ക​ൾ​ക്ക് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ​യും അ​ൽ യൗ​മി​ന്റെ​യും ഉ​ന്ന​ത മാ​നേ​ജ്മെ​ന്റ് മി​ക​ച്ച സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

ഫു​ഡ് സാം​പ്ലിം​ഗ് കൗ​ണ്ട​റു​ക​ളും ഫു​ഡ് ട്ര​ക്കു​ക​ളും ഫു​ൾ സെ​റ്റ് ബാ​ർ​ബി​ക്യൂ ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.