മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ആ​റാ​മ​ത് ശാ​ഖ ജ​ലീ​ബി​ൽ തു​റ​ക്കു​ന്നു
Wednesday, February 21, 2024 8:29 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ ഹോ​സ്പ്പി​റ്റ​ൽ ശൃം​ഖ​ല​യാ​യ മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പി​ന്‍റെ ആ​റാ​മ​ത്തെ ക്ലി​നി​ക്ക്, വി​ദേ​ശി​ക​ൾ തി​ങ്ങി​ത്താ​മ​സി​ക്കു​ന്ന ജ​ലീ​ബ് അ​ൽ ശു​യൂ​ഖി​ൽ പ്ര​വ​ര​ത്ത​ന​മാ​രം​ഭി​ക്കു​ന്നു.

ജ​ലീ​ബി​ലെ ഖാ​ലി​ദ് അ​ൽ അ​ഷാ​ബ് സ്ട്രീ​റ്റി​ലെ അ​ൽ ജൗ​ഹ​റ കോം​പ്ല​ക്സി​ൽ ആ​യി​രി​ക്കും ​മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ജ​ലീ​ബ് ​പ്ര​വ​ർ​ത്തി​ക്കു​ക. മ​ന്ത്രി​മാ​രും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​രും പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും സം​ബ​ന്ധി​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ ഫെ​ബ്രു​വ​രി 23 വെ​ള്ളി​യാ​ഴ്ച​യാ​യി​രി​ക്കും ഉ​ദ്ഘാ​ട​നം ന​ട​ക്കു​ക​യെ​ന്ന് മെ​ട്രോ മാ​നേ​ജ്മെ​ൻ​റ് അ​ധി​കൃ​ത​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജ​ലീ​ബ് മെ​ട്രോ​യോ​ട് ചേ​ർ​ന്നു​ള്ള മെ​ട്രോ ഫാ​ർ​മ്മ​സി​യും അ​ന്നു ത​ന്നെ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​ന്നു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന നി​ര​വ​ധി ഓ​ഫ​റു​ക​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​ക്കാ​ല​യ​ള​വി​ൽ ഡോ​ക്ട​ർ​മാ​രു​ടെ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ഫീ​സ് ര​ണ്ട് ദി​നാ​ർ മാ​ത്ര​മാ​യി​രി​ക്കും. ഫു​ൾ ബോ​ഡി ചെ​ക്ക​പ്പി​ന് 12 ദി​നാ​റും ലാ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു സ​ർ​വി​സു​ക​ൾ​ക്ക് 50 ശ​ത​മാ​നം വ​രെ​യും ഡി​സ്കൗ​ണ്ട് ല​ഭി​ക്കും.

ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക്, ഡെ​ർ​മ​റ്റോ​ള​ജി, ഡെ​ന്റ​ൽ, ഈ ​എ​ൻ ടി, ​ജ​ന​റ​ൽ മെ​ഡി​സി​ൻ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളും ലാ​ബ്, എ​ക്സ്റേ, അ​ൾ​ട്രാ​സൗ​ണ്ട്, സം​വി​ധാ​ന​ങ്ങ​ളും ജ​ലീ​ബ് മെ​ട്രോ​യി​ൽ ഉ​ണ്ടാ​യി​രി​ക്കും.

ഉ​ദ്ഘാ​ട​ന ദി​വ​സം ന്ധ​ജ​ലീ​ബ് മെ​ട്രോ ഡേ ​എ​ന്ന പേ​രി​ൽ ആ​ച​രി​ക്കു​ക​യും ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​ടെ​യും ത​ന​ത് ശൈ​ലി​യി​ലു​ള്ള ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങേ​റു​ക​യും ചെ​യ്യും.

മെ​ട്രോ ഗ്രൂ​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ മ​റ്റു ജിസിസി ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഉ​ട​ൻ വ്യാ​പി​പ്പി​ക്കു​മെ​ന്നും ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സ്വീ​കാ​ര്യ​മാ​യ പ്രി​വി​ലേ​ജ് കാ​ർ​ഡ് സം​വി​ധാ​നം താ​മ​സി​യാ​തെ നി​ല​വി​ൽ വ​രു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ദ​ജീ​ജി​ൽ ആ​രം​ഭി​ച്ച മെ​ട്രോ ഗ്രൂ​പ്പ് കോ​ർ​പ​റേ​റ്റ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​നും സി.​ഇ.​ഒ യു​മാ​യ മു​സ്ത​ഫ ഹം​സ , മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഇ​ബ്രാ​ഹിം കു​ട്ടി , മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ​ക്ട​ർ ബി​ജി ബ​ഷീ​ർ, ജ​ന​റ​ൽ മാ​നേ​ജ​ർ ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.