നാ​യ​നാ​ർ സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണമെന്‍റ് സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു
Wednesday, February 21, 2024 6:52 AM IST
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ നാ​യ​നാ​ർ സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണ്ണ​മെ​ൻ്റ് സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി ഇ.​കെ.​നാ​യ​നാ​രു​ടെ സ്മ​ര​ണാ​ർഥം കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ, ഫു​ജൈ​റ സം​ഘ​ടി​പ്പി​ക്കു​ന്ന പ​ത്താ​മ​ത് ​നാ​യ​നാ​ർ സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 2024 ​ഏ​പ്രി​ൽ 19 ന് ​ന് ഫു​ജൈ​റ​യി​ൽ ന​ട​ക്കും.​

ടൂ​ർ​ണ​മെന്‍റിന്‍റെ വി​ജ​യ​ത്തി​നാ​യി ​മ്പ​ത്ത് കു​മാ​ർ ക​ൽ​ബ ചെ​യ​ർ​മാ​നും ​ഉ​സ്മാ​ൻ മാ​ങ്ങാ​ട്ടി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ 101 അം​ഗ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. കൈ​ര​ളി ഫു​ജൈ​റ ഓ​ഫീ​സി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡന്‍റ് ​ബൈ​ജു രാ​ഘ​വ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു.​


ലോ​ക കേ​ര​ള സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ ​സൈ​മ​ൻ സാ​മു​വേ​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ജോ​യി​ൻ്റ് സെ​ക്ര​ട്ട​റി ​വി​ത്സ​ൺ പ​ട്ടാ​ഴി, സെ​ൻ​ട്ര​ൽ ക​മ്മ​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് ​ലെ​നി​ൻ ജി. ​കു​ഴി​വേ​ലി, സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ട്ര​ഷ​റ​ർ ​ജി​സ്റ്റാ ജോ​ർ​ജ്, സെ​ൻ​ട്ര​ൽ ക​മ്മ​റ്റി അം​ഗം ​ഉ​മ്മ​ർ ചോ​ല​യ്ക്ക​ൽ, ഫു​ജൈ​റ യൂ​ണി​റ്റ് ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ വി​ഷ്ണു അ​ജ​യ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.​സെ​ൻ​ട്ര​ൽ ക​മ്മ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധീ​ർ തെ​ക്കേ​ക്ക​ര​സ്വാ​ഗ​ത​വും സെ​ൻ​ട്ര​ൽ ക​മ്മ​റ്റി അം​ഗം ശ്രീ.​പ്രി​ൻ​സ് തെ​ക്കൂ​ട്ട​യി​ൽ ന​ന്ദി​യും​പ​റ​ഞ്ഞു.