ഖ­​ത്ത​ര്‍ അ­​മീ­​റു­​മാ­​യി ന­​രേ​ന്ദ്ര­​ മോ­​ദി കൂ­​ടി­​ക്കാ​ഴ്­​ച ന­​ട­​ത്തി
Thursday, February 15, 2024 4:04 PM IST
ദോ​ഹ: പ്ര­​ധാ­​ന­​മ​ന്ത്രി ന­​രേ​ന്ദ്ര­​ മോ­​ദി ഖ­​ത്ത​ര്‍ അ­​മീ​ര്‍ ഷെ​യ്ഖ് ത​മീം ബി​ന്‍ ഹ​മ​ദ് അ​ല്‍​താ​നി​യു­​മാ­​യി കൂ­​ടി­​ക്കാ​ഴ്­​ച ന­​ട­​ത്തി. ഇ­​രു­​രാ­​ജ്യ­​ങ്ങ​ളും ത­​മ്മി­​ലു­​ള്ള ഉ­​ഭ­​യ​ക­​ക്ഷി ബ­​ന്ധം കൂ­​ടു­​ത​ല്‍ ശ­​ക്ത­​മാ­​ക്കു­​ന്ന­​തി­​ന് വേ­​ണ്ട ച​ര്‍­​ച്ച­​ക​ള്‍ ന­​ട­​ന്നെ­​ന്നാ­​ണ് വി­​വ​രം.

ഖ­​ത്ത​ര്‍ നേ​ര­​ത്തേ വ­​ധ­​ശി­​ക്ഷ­​യ്­​ക്ക് വി­​ധി­​ച്ച മു​ന്‍ ഇ­​ന്ത്യ​ന്‍ നാ­​വി​ക­​രെ മോ­​ചി­​പ്പി­​ച്ച പ­​ശ്ചാ­​ത്ത­​ല­​ത്തി­​ലാ­​ണ് മോ­​ദി­യുടെ സന്ദർശനം. സം­​ഭ­​വ­​ത്തി​ല്‍ പ്ര­​ധാ­​ന­​മ​ന്ത്രി നേ­​രി­​ട്ട് ഭ­​ര­​ണാ­​ധി­​കാ­​രി​ക­​ളെ ന­​ന്ദി അ­​റി­​യി­​ച്ചു.

ഇ­​ത് ര​ണ്ടാം ത­​വ­​ണ­​യാ­​ണ് പ്ര­​ധാ­​ന­​മ​ന്ത്രി ആ­​യ­​തി­​ന് ശേ­​ഷം മോ­​ദി ഖ­​ത്ത­​റി­​ലെ­​ത്തു­​ന്ന​ത്. യു­​എ­​ഇ യാ­​ത്ര മാ­​ത്ര­​മാ­​ണ് നേ​ര­​ത്തേ നി­​ശ്ച­​യി­​ച്ചി­​രു­​ന്ന­​തെ­​ങ്കി­​ലും പ്ര­​ത്യേ­​ക സാ­​ഹ­​ച​ര്യം ക­​ണ­​ക്കി­​ലെ­​ടു­​ത്ത് ഖ­​ത്ത​ര്‍ സ­​ന്ദ​ര്‍­​ശി­​ക്കാ​ന്‍ തീ­​രു­​മാ­​നി­​ക്കു­​ക­​യാ­​യി­​രു​ന്നു.

ബുധനാഴ്ച വൈകിട്ടോടെ ദോഹയിലെത്തിയ മോദി ഖ­​ത്ത​ര്‍ പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​മാ​യും ആ­​ഭ്യ­​ന്ത­​ര­​മ­​ന്ത്രി­​യും ച​ര്‍­​ച്ച ന­​ട­​ത്തി­​യി­​രു­​ന്നു. രാ​ജ്യം ആ­​ചാ­​ര­​പ­​ര​മാ­​യ വ­​ര­​വേ​ല്‍­​പ്പ് ന​ല്‍­​കി­​യാ­​ണ് മോ­​ദി­​യെ സ്വീ­​ക­​രി­​ച്ച​ത്.