അ​ലി​ഫ് സ്കൂ​ളി​ൽ ഗു​ഡ്ബൈ കെ​ജി 24ന് ​ഉ​ജ്വ​ല സ​മാ​പ​നം
Thursday, February 15, 2024 11:13 AM IST
റി​യാ​ദ്: ക​ലാ​വി​ഷ്കാ​ര​ങ്ങ​ളു​ടെ വ​ർ​ണ​പ്പ​കി​ട്ട് തീ​ർ​ത്തും അം​ഗീ​കാ​ര​ത്തി​ന്‍റെ കെെ‌​യോ​പ്പ് ചാ​ർ​ത്തി​യും അ​ലി​ഫ് സ്കൂ​ളി​ൽ കെ​ജി ഗ്രാ​ജ്വേ​ഷ​ൻ പ്രോ​ഗ്രാ​മി​ന് ഉ​ജ്വ​ല സ​മാ​പ​നം.

"ഗു​ഡ്ബൈ കെ​ജി 24' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സി​ബി​എ​സ്ഇ സൗ​ദി ചാ​പ്റ്റ​ർ ക​ൺ​വീ​ന​റും മോ​ഡേ​ൺ മി​ഡി​ൽ ഈ​സ്റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ ശ​ബാ​ന പ​ർ​വീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

2023-2024 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ കെ​ജി ബി​രു​ദ​ദാ​ന ച​ട​ങ്ങ് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ആ​ഘോ​ഷി​ച്ച​ത്. പി​ഞ്ചി​ളം മ​ന​സു​ക​ളി​ൽ വി​ജ്ഞാ​ന വി​സ്മ​യ​ത്തി​ന്‍റെ നാ​മ്പ് മു​ള​പ്പി​ച്ച് വ​ള​ർ​ച്ച​യു​ടെ​യും ഉ​യ​ർ​ച്ച​യു​ടെ​യും പ്ര​തീ​ക്ഷ നെ​യ്തെ​ടു​ത്ത് ര​ണ്ട് അ​ധ്യ​യ​ന വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ 131 യു​കെ​ജി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഗു​ഡ്ബൈ ഗ്രാ​ജ്വേ​ഷ​ൻ പ​രി​പാ​ടി​യി​ൽ കെ​ജി ബി​രു​ദം ഏ​റ്റു​വാ​ങ്ങി​യ​ത്.

ഗ്രാ​ജ്വേ​ഷ​ൻ ഗൗ​ണും തൊ​പ്പി​യും ധ​രി​ച്ച് അം​ഗീ​കാ​ര​പ​ത്രം സ്വീ​ക​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ നി​റ​ഞ്ഞ സ​ദ​സി​ന് ആ​വേ​ശ​മാ​യി. വി​വി​ധ കെ​ജി ക്ലാ​സു​ക​ളി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന ഡാ​ൻ​സ്, പ്ര​സം​ഗം ഒ​പ്പ​ന, ഫാ​ൻ​സി ഡ്ര​സ്, താ​ങ്ക്യൂ ഡാ​ൻ​സ്, സ്കി​റ്റ്, നാ​ട​കം തു​ട​ങ്ങി ക​ലാ​പ​രി​പാ​ടി​ക​ൾ സ​ർ​ഗാ​വി​ഷ്കാ​ര​ത്തി​ന്‍റെ വ്യ​ത്യ​സ്ത മാ​തൃ​ക​ക​ളാ​യി.

പ​രി​പാ​ടി​ക്ക് കെ​ജി കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​സ്മി ര​തീ​ഷ് നേ​തൃ​ത്വം ന​ൽ​കി.​പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ ബി​രു​ദ​ധാ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ മു​ൻ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഖാ​ലി​ദ് ബി​ൻ ദു​ഹൈ​ഷ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

ചെ​യ​ർ​മാ​ൻ അ​ലി അ​ബ്ദു​റ​ഹ്മാ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ്‌ ഡ​യ​റ്ക​ട​ർ ലു​ഖ്മാ​ൻ പാ​ഴൂ​ർ, ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​ഖാ​ലി​ദ് അ​ൽ​സീ​ർ, മാ​നേ​ജ​ർ മ​റി​യം ബ​സ്രി, അ​ഹ​മ്മ​ദ് ആ​ഷി, ഡോ. ​റോ​ബ​ർ​ക്ക് കോ​ബാ​ർ, മൂ​സ വാ​സി​ലി, മു​ഹ​മ്മ​ദ് അ​ഹ്മ​ദ്, അ​ബ്ദു​ൽ ഷു​ക്കൂ​ർ മ​ട​ക്ക​ര, അ​ബ്ദു​സ​മ​ദ് പ​യ്യ​നാ​ട്ട്, അ​ഡ്മി​ൻ അ​ലി ബു​ഖാ​രി എ​ന്നി​വ​ർ ബി​രു​ദ​ദാ​നം ന​ട​ത്തി.

ഹെ​ഡ്മി​സ്ട്ര​സ് ഹ​മീ​ദാ​ബാ​നു സ്വാ​ഗ​ത​വും ഹെ​ഡ്മാ​സ്റ്റ​ർ നൗ​ഷാ​ദ് നാ​ല​ക​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.