അ​ബു​ദാ​ബി​യി​ലെ ഹി​ന്ദു​ക്ഷേ​ത്രം ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, February 15, 2024 9:48 AM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ ആ​ദ്യ​ത്തെ ഹി​ന്ദു​ക്ഷേ​ത്രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ധ്യ​പൂ​ര്‍​വ​ദേ​ശ​ത്തെ ഏ​റ്റ​വും വ​ലി​യ പ​ര​മ്പ​രാ​ഗ​ത ഹി​ന്ദു​ശി​ലാ​ക്ഷേ​ത്ര​മാ​യ അ​ബു​ദാ​ബി "ബാ​പ്‌​സ്' ആ​ണ് പ്ര​ധാ​ന​മ​ന്ത്രി സ​മ​ർ​പ്പി​ച്ച​ത്.

ച​ട​ങ്ങി​ല്‍ യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ള​ട​ക്ക​മു​ള്ള പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്തു. ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​പ്ര​തി​ഷ്ഠ രാ​വി​ലെ ന​ട​ന്നി​രു​ന്നു. ബാ​പ്‌​സ് മു​ഖ്യ​പു​രോ​ഹി​ത​നും ആ​ത്മീ​യാ​ചാ​ര്യ​നു​മാ​യ മ​ഹ​ന്ത് സ്വാ​മി മ​ഹാ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക​ര്‍​മ്മ​ങ്ങ​ള്‍.

ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഉ​ദ്ഘാ​ട​ന​ദി​ന​ത്തി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്. ബോ​ളി​വു​ഡ് ന​ട​ന്‍ അ​ക്ഷ​യ്കു​മാ​റും ഗാ​യ​ക​ന്‍ ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​നും ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യി​രു​ന്നു. ഈ ​ക്ഷേ​ത്രം എ​ല്ലാ​വ​ര്‍​ക്കും വേ​ണ്ടി​യാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സ്വാ​മി ബ്ര​ഹ്മ​വി​ഹാ​രി​ദാ​സ് പ​റ​ഞ്ഞു.


ദൈ​വ​കൃ​പ​യും എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​വും അ​ബു​ദാ​ബി ഭ​ര​ണാ​ധി​കാ​രി​യു​ടെ കാ​രു​ണ്യ​വും ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ഹാ​യ​വും മ​ഹാ​നാ​യ സ​ന്യാ​സി​മാ​രു​ടെ അ​നു​ഗ്ര​ഹ​വു​മാ​ണ് ക്ഷേ​ത്ര നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത്. ഇ​ത് ആ​ഘോ​ഷ​ത്തി​ന്‍റെ​യും ന​ന്ദി​യു​ടെ​യും ദി​ന​മാ​ണെ​ന്നും സ്വാ​മി ബ്ര​ഹ്മ​വി​ഹാ​രി​ദാ​സ് പ​റ​ഞ്ഞു.