ഒ​മാ​നി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് മ​രി​ച്ച യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞു
Wednesday, February 14, 2024 9:57 AM IST
മ​സ്ക​റ്റ്: ഒ​മാ​നി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് മ​രി​ച്ച യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൽ വാ​ഹി​ദ്(28) ആ​ണ് മ​രിച്ച​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ളി​പ്പാ​ട്ടം വി​ൽ​ക്കു​ന്ന വാ​നി​ന്‍റെ ഡ്രൈ​വ​റാ​യി ജോ​ലി​ചെ‌​യ്തി​രു​ന്ന അ​ബ്ദു​ൽ വാ​ഹി​ദ് ക​ച്ച​വ‌‌​ട​ത്തി​നാ‌​യി പോ​കു​ന്ന വ​ഴി വെ​ള്ള​പ്പാ​ച്ചി​ലി​ൽ​പ്പെ​ടു​ക‌​യാ​യി​രു​ന്നു.

ന‌​ട​പ‌​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​ ഒ​മാ​നി​ലെ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ഹി​ബ്ര മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.