മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നു​ള്ള അ​വാ​ര്‍​ഡ് ഡോ. ​എം.​പി. ഷാ​ഫി ഹാ​ജി​ക്ക്
Monday, February 12, 2024 3:03 PM IST
അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര
ദോ​ഹ: മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നു​ള്ള ബാ​ബാ സാ​ഹി​ബ് സ്റ്റേ​റ്റ് അ​വാ​ര്‍​ഡ് ഖ​ത്ത​റി​ലെ ദീ​ര്‍​ഘ​കാ​ല പ്ര​വാ​സി​യും സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക നാ​യ​ക​നു​മാ​യ ഡോ. ​എം.​പി ഷാ​ഫി ഹാ​ജി​ക്ക്.

ആ​റ് പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ലം പ്ര​വാ​സ ലോ​ക​ത്ത് മി​ക​ച്ച സം​രം​ഭ​ക​നാ​യും സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക നേ​താ​വാ​യും ചെ​യ്ത സേ​വ​ന​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് ന്യൂഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍റെ മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നു​ള്ള ബാ​ബാ സാ​ഹി​ബ് സ്റ്റേ​റ്റ് അ​വാ​ര്‍​ഡ് ഡോ. ​എം.​പി ഷാ​ഫി ഹാ​ജി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ 62 വ​ര്‍​ഷ​മാ​യി ഖ​ത്ത​റി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ല്‍ വി​ജ​യ​ക​ര​മാ​യ സം​രം​ഭ​ക​നാ​യും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യും നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന എം​പി ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യ അ​ദ്ദേ​ഹം നി​ര​വ​ധി പൊ​തു​വേ​ദി​ക​ളു​ടെ ഭാ​ര​വാ​ഹി​യും ര​ക്ഷാ​ധി​കാ​രി​യു​മാ​ണ്.


കാ​സ​ര്‍​ഗോ​ഡ് എം​പി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ ചെ​യ​ര്‍​മാ​നാ​യ അ​ദ്ദേ​ഹം വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും ജ​ന​സേ​വ​ന രം​ഗ​ത്തും വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം താ​ജ് വി​വ​ന്ത ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ ഡോ. ​സി.​വി.​ആ​ന​ന്ദ ബോ​സ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു.

ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​പേ​ര്‍​സ​ണ്‍ ഉ​ഷ കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ഗോ​പാ​ല കൃ​ഷ്ണ​ന്‍ സ്വാ​ഗ​ത​വും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വി.​പ​ത്മ​നാ​ഭ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.