പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ; ഒ​മാ​നി​ൽ ഇ​ന്ന് പൊ​തു​ഒ​ഴി​വ്
Monday, February 12, 2024 12:13 PM IST
മ​സ്ക​റ്റ്: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ഒ​മാ​നി​ൽ ഇ​ന്ന് പൊ​തു​ഒ​ഴി​വ് പ്ര​ഖ്യാ​പി​ച്ചു. പൊ​തു​മേ​ഖ​ല​യി​ലും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്കു അ​വ​ധി ബാ​ധ​ക​മാ​ണ്. ഒ​മാ​നി​ലെ എ​ല്ലാ സ്കൂ​ളു​ക​ളും ഇ​ന്ന് അ​ട​ച്ചി​ടു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ചൊ​വ്വാ​ഴ്ച ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും. ഒ​മാ​നി​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ ബു​ധ​നാ​ഴ്ച വ​രെ ന്യൂ​ന​മ​ര്‍​ദം ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഒ​മാ​ന്‍ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം നേ​ര​ത്തെ അ​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.


വ​ട​ക്ക​ന്‍ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലും അ​ല്‍ വു​സ്ത ഗ​വ​ര്‍​ണ​റേ​റ്റി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ലും വ്യ​ത്യ​സ്ത അ​ള​വി​ലു​ള്ള മ​ഴ പെ​യ്തേ​ക്കും. വാ​ദി​ക​ള്‍ നി​റ​ഞ്ഞൊ​ഴു​കാ​നും സാ​ധ്യ​ത​യു​ണ്ട്.

കാ​ലാ​വ​സ്ഥ അ​റി​യി​പ്പു​ക​ളും മ​റ്റ് വി​വ​ര​ങ്ങ​ളും പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.