"എ​ക്‌​സ്‌​പോ 2023' ദോ​ഹ​യ്ക്ക് ഹ​രി​താ​ഭി​വാ​ദ്യ​ങ്ങ​ളു​മാ​യി മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ്
Friday, December 8, 2023 11:56 AM IST
ദോ​ഹ: "മ​രു​ഭൂ​മി​യെ ഹ​രി​താ​ഭ​മാ​ക്കാ​ന്‍ പ​രി​സ്ഥി​തി​യെ പ​വി​ത്ര​മാ​ക്കാ​ന്‍' എ​ന്ന പ്ര​മേ​യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ നേ​ടി​യ "എ​ക്‌​സ്‌​പോ 2023' ദോ​ഹ​യ്ക്ക് ഹ​രി​താ​ഭി​വാ​ദ്യ​ങ്ങ​ളു​മാ​യി മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ് രം​ഗ​ത്ത്.

ഖ​ത്ത​റി​ലെ പ്ര​മു​ഖ റേ​ഡി​യോ നെ​റ്റ് വ​ര്‍​ക്കാ​യ ഒ​ലീ​വ് സു​നോ റേ​ഡി​യോ നെ​റ്റ് വ​ര്‍​ക്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ് എ​ന്ന എ​ന്‍​ജി​ഒ ഈ ​മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

എ​ക്‌​സ്‌​പോ 2023 ദോ​ഹ​യ്ക്ക് ഹ​രി​താ​ഭി​വാ​ദ്യ​ങ്ങ​ള്‍ അ​ര്‍​പ്പി​ക്കു​ന്ന "ബി​ഗ് സ​ല്യൂ​ട്ട് ഗ്രീ​ന്‍ മാ​ര്‍​ച്ചി​ന്' ഖ​ത്ത​റി​ലെ പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ലി അ​ല്‍ ഹ​ന്‍​സാ​ബ്, സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി.​എ.​റ​സാ​ഖ്, ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ മ​ഷ്ഹൂ​ദ് വി.​സി, ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, സ​മീ​ല്‍ അ​ബ്ദു​ല്‍ വാ​ഹി​ദ്, ആ​ര്‍.​ജെ.​അ​ഷ്ഠ​മി, ആ​ര്‍.​ജെ.​സ​ന്ധീ​പ്. ഡോ. ​പ്ര​തി​ഭ ര​തീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

മ​നം ശു​ദ്ധ​മാ​ക്കാം,മ​ണ്ണ് സു​ന്ദ​ര​മാ​ക്കാം എ​ന്ന പ്ര​മേ​യ​ത്തി​ല്‍ ആ​ഗോ​ള ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ന്‍ജിഒ ആ​യ മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ് പ​ത്തു​വ​ര്‍​ഷം മു​മ്പ് ഖ​ത്ത​റി​ലാ​ണ് രൂ​പം​കൊ​ണ്ട​ത്.​ മ​ണ്ണി​നും മ​നു​ഷ്യ​നും വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന കൂ​ട്ടാ​യ്മ​ക്ക് ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലാ​യി ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ അം​ഗ​ങ്ങ​ളു​ണ്ട്.

ഖ​ത്ത​റി​ന്‍റെ വ​ണ്‍ മി​ല്യ​ണ്‍ ട്രീ ​പ്രോ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യ ആ​ദ്യ എ​ന്‍ജിഒയും ​മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ് ആ​യി​രു​ന്നു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ച് അ​ലി അ​ല്‍ ഹ​ന്‍​സാ​ബി​നെ മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ് ഖ​ത്ത​ര്‍ ക​മ്മ്യൂ​ണ്‍ ആ​ദ​രി​ച്ചി​രു​ന്നു.

2019ല്‍ ​ഖ​ത്ത​റി​ല്‍ ന​ട​ന്ന പ​രി​സ്ഥി​തി ഗ്ലോ​ബ​ല്‍ സ​മ്മി​റ്റി​ല്‍ ലൈ​ഫ്‌​ടൈം അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ക്ക​പ്പെ​ട്ട ഇ​ന്ത്യ​യു​ടെ പ​ച്ച​മ​നു​ഷ്യ​നും സം​ഘ​ട​ന​യു​ടെ ഗ്ലോ​ബ​ല്‍ മു​ഖ്യ ഉ​പ​ദേ​ശ​ക​നു​മാ​യി​രു​ന്ന യ​ശ​ശ​രീ​ര​നാ​യ പ്ര​ഫ.​ ശോ​ഭീ​ന്ദ്ര​ന്‍ മാ​ഷി​ന്‍റെ പേ​രി​ലു​ള്ള പ്ര​ഥ​മ ഗ്ലോ​ബ​ല്‍ ഗ്രീ​ന്‍ അ​വാ​ര്‍​ഡി​ന്, ഖ​ത്ത​റി​ന്‍റെ പ​രി​സ്ഥി​തി മു​ഖ​വും വി​ദ്യാ​ഭ്യാ​സ വി​പ്ല​വ​ത്തി​ന്‍റെ ഉ​പ​ജ്ഞാ​താ​വു​മാ​യ ഡോ.​സെ​യ്ഫ് അ​ലി അ​ല്‍ ഹാ​ജി​രി​യാ​ണ് അ​ര്‍​ഹ​നാ​യ​ത്.

2024ല്‍ ​ന​ട​ക്കു​ന്ന ഗ്ലോ​ബ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും. എ​ക്‌​സ്‌​പോ 2023 ദോ​ഹയ്​ക്ക് ഹ​രി​താ​ഭി​വാ​ദ്യ​ങ്ങ​ള്‍ അ​ര്‍​പ്പി​ച്ച്‌​കൊ​ണ്ട് ഡി​സം​ബ​ര്‍ ഏ​ഴി​ന് ന​ട​ക്കു​ന്ന യാ​ത്ര​യു​ടെ ഭാ​ഗ​മാ​വാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ര്‍ വൈകുന്നേരം 3.45ന് ​എ​ക്‌​സ്‌​പോ ഇ​ന്‍റര്‍​നാ​ഷ​ന​ല്‍ സോ​ണ്‍ ക​വാ​ട​ത്തി​ല്‍ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.