യു​എ​ഇ യൂ​ണി​യ​ൻ ഡേ: ​അ​ബു​ദാ​ബി കോ​ർ​ണീ​ഷി​ൽ കെ​എം​സി​സി​യു​ടെ വ​ൻ ജ​ന​കീ​യ റാ​ലി
Thursday, December 7, 2023 3:46 PM IST
അനിൽ സി.ഇടിക്കുള
അ​ബു​ദാ​ബി: യു​എ​ഇ​യു‌​ടെ 52-ാമ​ത് ഐ​ക്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തി​നും ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു കൊ​ണ്ട് അ​ബു​ദാ​ബി കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച റാ​ലി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

യു​എ​ഇയു​ടെ ച​തു​ർ​വ​ർ​ണ കൊ​ടി ഏ​ന്തി​യും ഷാ​ള​ണി​ഞ്ഞും അ​തി വ​ർ​ണാ​ഭ​മാ​യ ഒ​രു തീ​രം അ​ബു​ദാ​ബി കെ​എം​സി​സി ഒ​രു ക്കു​ക​യാ​യി​രു​ന്നു. ഇ​ൻഡോ-​അ​റ​ബ് ക​ലാ പ​രി​പാ​ടി​ക​ളും ബാ​ന്‍റ് മേ​ള​വും കൊ​ൽ​ക്ക​ളി, തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും വാ​ക്ക​ത്തോ​ണ് മാ​റ്റു കൂ​ട്ടി.​

വെ​ള്ള വ​സ്ത്ര​മ​ണി​ഞ്ഞെ​ത്തി​യ കെ​എം​സി​സി പ്ര​വ​ർ​ത്ത​ക​രും ത​ദ്ദേ​ശീ​യ വേ​ഷം അ​ണി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ളും വി​വി​ധ ജി​ല്ല​ക​ളു​ടെ ബാ​ന​റി​നു കീ​ഴി​ൽ അ​ണി​നി​ര​ന്നു.​ യു​എ​ഇ എ​ന്ന രാ​ജ്യ​ത്തോ​ട് പ്ര​വാ​സി സ​മൂ​ഹ​ത്തി​നു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും വി​ളി​ച്ചോ​തു​ന്ന സം​ഗ​മ​മാ​യി കെ​എം​സി​സി വാ​ക്കത്തോ​ൺ.

അ​ബു​ദാ​ബി കോ​ർ​ണി​ഷും പ​രി​സ​ര​വും യു​എ​ഇ ദേ​ശീ​യ പ​താ​ക ഏ​ന്തി​യ കെ​എം​സി​സി പ്ര​വ​ർ​ത്ത​ക​രെ കൊ​ണ്ട് നി​റ​ഞ്ഞ​പ്പോ​ൾ കാ​ഴ്ച​ക്കാ​രാ​യ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും അ​തൊ​രു മ​നോ​ഹ​ര കാ​ഴ്ച​യാ​യി.

ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റർ പ്ര​സി​ഡ​ന്‍റ് ബാ​വാ ഹാ​ജി, കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു​സു​ഫ് സി. ​എ​ച്ച് എ​ന്നി​വ​ർ​ക്ക് പതാ​ക കൈ​മാ​റി റാ​ലി ഉ​ദ്ഘ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.വി. മു​ഹ​മ്മ​ദ് കു​ഞ്ഞി, ട്ര​ഷ​റ​ർ ഹി​ദാ​യ​ത്തു​ള്ള, ഇ​ബ്രാ​ഹിം ബ​ഷീ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു സ​ലാം. ടി. ​കെ അ​ഷ​റ​ഫ് പൊ​ന്നാ​നി, റ​ഷീ​ദ് പ​ട്ടാ​മ്പി, ഹം​സ ന​ടു​വി​ൽ, കോ​യ തി​രു​വ​ത്ര,ബാ​സി​ത് കാ​യ​ക്ക​ണ്ടി, അ​നീ​സ് മാ​ങ്ങാ​ട്, സാ​ബി​ർ മാ​ട്ടൂ​ൽ, ഷ​റ​ഫു​ദ്ദീ​ൻ കൊ​പ്പം, ഖാ​ദ​ർ ഒ​ള​വ​ട്ടൂ​ർ, ഹം​സ ഹാ​ജി പാ​റ​യി​ൽ, സി​പി അ​ഷ​റ​ഫ്, മൊ​യ്തു​ട്ടി വേ​ളേ​രി, ഷാ​ന​വാ​സ് പു​ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി.