കു​വൈ​റ്റ് അ​മീ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല: തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി​യാ​ല്‍ ക​ടു​ത്ത ന​ട​പ​ടി​യെ​ന്നു മു​ന്ന​റി​യി​പ്പ്
Tuesday, December 5, 2023 12:57 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​മീ​ര്‍ ശൈ​ഖ് ന​വാ​ഫ് അ​ല്‍ അ​ഹ്മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​ല്‍ സ​ബാ​ഹി​ന്‍റെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി​യാ​ല്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കു​വൈ​റ്റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍.

എ​ഴു​ത്ത്, റെ​ക്കോ​ര്‍​ഡ് ചെ​യ്ത പ്ര​സം​ഗം, ഫോ​ട്ടോ, വീ​ഡി​യോ എ​ന്നി​ങ്ങ​നെ നേ​രി​ട്ടോ അ​ല്ലാ​തെ​യോ കു​വൈ​റ്റ് അ​മീ​റി​ന്‍റെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

അ​മീ​ര്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ത്ത​താ​യും ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ബൈ​തു​ല്‍ ഹു​കും വാ​ര്‍​ത്താ കു​റി​പ്പി​ല്‍ അ​റി​യി​ച്ചി​രു​ന്നു. അ​മീ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​യി തു​ട​രു​ന്ന​താ​യി അ​മീ​രി ദി​വാ​ന്‍​കാ​ര്യ മ​ന്ത്രി ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​റി​യി​ച്ചി​രു​ന്നു.