അ​ബു​ദാ​ബി​യി​ൽ ഇ​ന്ത്യ ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്കം
Friday, December 1, 2023 12:50 PM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ സാം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ളും രു​ചി മേ​ള​വും ഒ​രു​ക്കു​ന്ന ഇ​ന്ത്യ ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്ക​മാ​കു​ന്നു. യു​എ​ഇ - ഇ​ന്ത്യ ഫെ​സ്റ്റ് സീ​സ​ൺ 12 ഇ​ന്ന് മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്.

ഇ​ന്ന് 5.30ന് ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. അ​ബു​ദാ​ബി ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ സെ​ന്‍റ​ർ (ഐ​എ​സ്‌​സി) ഒ​രു​ക്കു​ന്ന ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് യു​എ​ഇ​യു​ടെ 52-ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. 35,000 പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

10 ദി​ർ​ഹ​ത്തി​ന്‍റെ പ്ര​വേ​ശ​ന കൂ​പ്പ​ൺ ന​റു​ക്കെ​ടു​ത്ത് മെ​ഗാ വി​ജ​യി​ക്ക് ജെ​എ​സി എ​സ്3 കാ​ർ സ​മ്മാ​നി​ക്കും. 20 പേ​ർ​ക്കു കൂ​ടി സ​മ്മാ​ന​ങ്ങ​ളു​ണ്ട്. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി മു​ഖ്യാ​തി​ഥി​യാ​കും.

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് ഹ​രി​ച​ര​ണി​ന്‍റെ​യും ര​ക്ഷി​ത സു​രേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത സ​ന്ധ്യ അ​ര​ങ്ങേ​റും. ചെ​ണ്ട​മേ​ളം, നൃ​ത്തം, സം​ഗീ​തം തു​ട​ങ്ങി മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലും വ്യ​ത്യ​സ്ത ക​ലാ​പ​രി​പാ​ടി​ക​ൾ ന‌​ട​ക്കും. ഭ

​ക്ഷ്യ​മേ​ള, വ​സ്ത്ര - ആ​ഭ​ര​ണ വി​പ​ണി, പു​സ്ത​ക​മേ​ള, പെ​ർ​ഫ്യൂം​സ്, ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം, റി​യ​ൽ എ​സ്റ്റേ​റ്റ്, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ സ്റ്റാ​ളു​ക​ളും ലു​ലു ഗ്രൂ​പ്പി​ന്‍റെ സ്റ്റാ​ളു​ക​ളും ഇ​ത്ത​വ​ണ​യു​ണ്ടാ​കും. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക വി​നോ​ദ പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ്വ​ദേ​ശി ക​ലാ​കാ​ര​ന്മാ​രു​ടെ ത​ന​ത് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും യു​എ​ഇ - ഇ​ന്ത്യ ഫെ​സ്റ്റി​ന് മാ​റ്റു​കൂ​ട്ടും. ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ രാ​ത്രി 12 വ​രെ​യാ​ണു പ​രി​പാ​ടി​ക​ൾ. കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് (കോ​പ് 28) സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ പി. ​വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​പ്ര​ദീ​പ്കു​മാ​ർ, ട്ര​ഷ​റ​ർ ദി​ലീ​പ്കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി സി. ​ഉ​ല​ഹ​ന്നാ​ൻ, വി​നോ​ദ സെ​ക്ര​ട്ട​റി കെ.​കെ. അ​നി​ൽ​കു​മാ​ർ, ഷൈ​ജു മോ​ഹ​ൻ​ദാ​സ് (ലു​ലു എ​ക്സ്ചേ​ഞ്ച്), വി​നീ​ഷ് ഗ​ണേ​ഷ് ബാ​ബു (ജെ​മി​നി ഗ്രൂ​പ്പ്), ഷെ​റീ​ൻ ഫെ​ർ​ണാ​ണ്ട​സ് (അ​ൽ​ഹ​ബ്തൂ​ർ റോ​യ​ൽ കാ​ർ) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.