ശിശുദിനത്തിന്‍റെ ഭാ​ഗ​മാ​യി അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, November 26, 2023 11:57 AM IST
ജി​ദ്ദ: അന്താരാഷ്‌ട്ര ശിശുദിനത്തിന്‍റെ ഭാ​ഗ​മാ​യി അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പും ശ്രീ​ല​ങ്ക​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് ജി​ദ്ദ​യി​ലെ ശ്രീ​ല​ങ്ക​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ സ​മാ​പി​ച്ചു.

21, 22, 23 തീ​യ​തി​ക​ളി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ ശ്രീ​ല​ങ്ക​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ 600 അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ഭാ​ഗ​മാ​യി.

ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​റ​ൽ ഹെ​ൽ​ത്ത് ചെ​ക്ക​പ്പ്, ഡെ​ന്‍റ​ൽ ചെ​ക്ക​പ്പ്, ക​ണ്ണ് പ​രി​ശോ​ധ​ന, ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.


മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ ഡോ. ​സി​റാ​ജ് നി​യാ​സ്, ഡോ. ​ഫാ​റൂ​ഖ് ഫാ​സി​ൽ, ഡോ. ​നൂ​റു​ദ്ധീ​ൻ, ഡോ.​ഫ​ഹീം, ഡോ. ​മു​ഹ​മ്മ​ദ് ഖ​ദ്രാ​വി, സി​ദ്ദി​ഖ്, കെ.​എം. ഇ​ർ​ഷാ​ദ്, ഷ​മീ​ർ, ഷ​ഫീ​ക് കു​ഞ്ഞാ​ലി തേ​ൻ​മൊ​ഴി, സു​മൈ​റ, സു​ധി​മോ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.