സ​യ​ൻ​സ് എ​ക്സ്പോ സം​ഘ​ടി​പ്പി​ച്ച് അ​ലി​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ
Friday, November 24, 2023 2:45 PM IST
ഷക്കീബ് കൊളക്കാടൻ
റി​യാ​ദ്: ശാ​സ്ത്രാ​ഭി​രു​ചി​യും ഗ​വേ​ഷ​ണാ​ത്മ​ക മ​നോ​ഭാ​വ​വും വ​ള​ർ​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ അ​ലി​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച സ​യ​ൻ​സ് എ​ക്സ്പോ എ​ക്സ്പി​രി​മെ​ന്‍റ​ൽ "23' ശ്ര​ദ്ധേ​യ​മാ​യി.

നൂ​ത​ന​മാ​യ ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​ച്ചും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​പ​ത്തു​ക​ൾ നേ​രി​ടാ​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ അ​വ​ത​രി​പ്പി​ച്ചും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രോ​ജ​ക്ടു​ക​ൾ വ്യ​ത്യ​സ്ത​മാ​യി. കിം​ഗ് സൗ​ദ് യൂ​ണി​വേ​ഴ്സി​റ്റി അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റും സു​വോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ഡി​എ​ൻ​എ റി​സ​ർ​ച്ച് മേ​ധാ​വി​യു​മാ​യ ഡോ. ​ഖൈ​സ​ർ സാ​ക്കി​ബ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശാ​സ്ത്ര​സാ​ങ്കേ​തി​ക രം​ഗ​ത്ത് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന ഇ​ത്ത​രം ഉ​ദ്യ​മ​ങ്ങ​ൾ ഏ​റെ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സൗ​രോ​ർ​ജ മാ​തൃ​ക, ചാ​ന്ദ്ര​യാ​ൻ ദൗ​ത്യം, മി​സൈ​ൽ ടെ​ക്നോ​ള​ജി, പ​രി​സ്ഥി​തി സൗ​ഹൃ​ദ ന​ഗ​ര മാ​തൃ​ക, വി​വി​ധ കെ​മി​ക്ക​ൽ റി​യാ​ക്ഷ​നു​ക​ൾ, അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി വൈ​വി​ധ്യ​മാ​ർ​ന്ന പ്രോ​ജ​ക്ടു​ക​ൾ ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തി.


വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗ​ശേ​ഷി​യെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ 185 പ്രോ​ജ​ക്റ്റു​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. എ​ക്സി​ബി​ഷ​ന് നേ​തൃ​ത്വം ന​ൽ​കി​യ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നെ അ​ലി​ഫ് ഗ്രൂ​പ്പ് ഓ​ഫ് സ്കൂ​ൾ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ലു​ഖ്മാ​ൻ പാ​ഴൂ​ർ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഹെ​ഡ്സ് ഫൈ​റൂ​സ്ജെ​ബി​ൻ, നി​സാ​മു​ദ്ദീ​ൻ എ​ന്നി​വ​ർ എ​ക്സ്പോ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ മാ​നേ​ജ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് അ​ൽ ഖ​ഹ്താ​നി, മു​നീ​റ അ​ൽ സ​ഹ് ലി, ​പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ മ​ജീ​ദ്, ഹെ​ഡ്മി​സ്ട്ര​സ് ഹ​മീ​ദാ​ബാ​നു, ഹെ​ഡ്മാ​സ്റ്റ​ർ നൗ​ഷാ​ദ് നാ​ല​ക​ത്ത് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​ലി ബു​ഖാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.