"ഓ​ണ​പ്പൊ​ലി​മ' ആ​ഘോ​ഷ​മാ​ക്കി ഒ​ഐ​സി​സി കു​വൈ​റ്റ്
Tuesday, October 3, 2023 4:22 PM IST
സലിം കോട്ടയിൽ
കു​വൈ​റ്റ്‌ സി​റ്റി: അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ അ​ങ്ക​ണം തി​ങ്ങി​നി​റ​ഞ്ഞ കാ​ണി​ക​ളെ സാ​ക്ഷി​ക​ളാ​ക്കി ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് (ഒ​ഐ​സി​സി) നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ ഓ​ണ​പ്പൊ​ലി​മ ക​ണ്ണി​നും കാ​തി​നും കു​ളി​ർ​മ​യാ​യി.

പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം തൃ​ക്കാ​ക്ക​ര എം​എ​ൽ​എ ഉ​മ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ള​ത്ത​നി​മ പൂ​ർ​ണാ​ർ​ഥ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന​ത് വി​ദേ​ശ​ങ്ങ​ളി​ലാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

പി​റ​ന്ന​മ​ണ്ണി​നും വ​ള​ർ​ന്ന സം​സ്കാ​ര​ത്തി​നും വി​ല ക​ൽ​പി​ക്കു​ന്ന​വ​രാ​ണ് പ്ര​വാ​സി​ക​ൾ. അ​ത്ത​രം മ​നോ​ഭാ​വ​മാ​ണ് പ്ര​വാ​സ ലോ​ക​ത്തും മ​ല​യാ​ള​ത്തി​ന്‍റെ ഉ​ത്സ​വ​ങ്ങ​ൾ ആ​വേ​ശ​പൂ​ർ​വം കൊ​ണ്ടാ​ട​പ്പെ​ടു​ന്ന​തി​ന്‍റെ കാ​ര​ണ​മെ​ന്നും ഉ​മ തോ​മ​സ് പ​റ​ഞ്ഞു.

പു​തു​പ്പ​ള്ളി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് ശേ​ഷം ആ​ദ്യ​മ‌ാ​യി സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന വി​ദേ​ശ​രാ​ജ്യം കു​വെെ​റ്റാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​വൈ​റ്റി​ലെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പി​താ​വ് ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നും ആ​വേ​ശ​പൂ​ർ​വം പ​റ​യു​ന്ന​ത് കേ​ൾ​ക്കാ​റു​ണ്ട്. അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്കി​ട​യി​ലേ​ക്ക് ആ​ദ്യ​മാ​യി ക​ട​ന്നെ​ത്തു​വാ​ൻ സാ​ധി​ച്ചു​വെ​ന്ന​തി​ൽ ആ​ഹ്ലാ​ദ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​ങ്ക​ര​പി​ള്ള കും​ബ​ള​ത്ത്, എ​ൻ​ബി​റ്റി​സി ചെ​യ​ർ​മാ​ൻ കെ.​ജി. എ​ബ്ര​ഹാം, കെ​എം​സി​സി ജ​ന​റ​ൽ സെ​ക്ക്ര​ട്ട​റി ഷ​റ​ഫു​ദീ​ൻ ക​ണ്ണേ​ത്ത്, മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ പ്ര​സി​ഡ​ന്‍റ് & സി​ഇ​ഒ മോ​ഹ​മ്മ​ദ് അ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​മു​വേ​ൽ ചാ​ക്കോ കാ​ട്ടു​ർ​ക​ളി​ക്ക​ൽ,

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി.​എ​സ്. പി​ള്ള, ജോ​യി ജോ​ൺ തു​രു​ത്തി​ക്ക​ര, ബി​നു ചെ​മ്പാ​ല​യം, സെ​ക്ര​ട്ട​റി​മാ​രാ​യ മ​നോ​ജ് ച​ണ്ണ​പ്പേ​ട്ട, എം.​എ. നി​സാം, റോ​യ് കൈ​ത​വ​ന, ജോ​യ് ക​ര​വാ​ളൂ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ റി​ഷി ജേ​ക്ക​ബ്, ലേ​ഡീ​സ് വിം​ഗ് ചെ​യ​ർ​പേ​ഴ്സ​ൻ ലാ​ൻ​സീ ബാ​ബു,


യൂ​ത്ത് വിം​ഗ് ചെ​യ​ർ​മാ​ൻ ജോ​ബി​ൻ ജോ​സ്, വെ​ൽ​ഫ​യ​ർ വിം​ഗ് ചെ​യ​ർ​മാ​ൻ ആ​ന്‍റോ വാ​ഴ​പ്പ​ള്ളി, മീ​ഡി​യാ വിം​ഗ് ചെ​യ​ർ​മാ​ൻ ജോ​ർ​ജി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​വൈ​റ്റി​ൽ ഒ​ഐ​സി​സി പു​തു​താ​യി ആ​രം​ഭി​ച്ച കെ​യ​ർ ടീ​മി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ്‌ വി​ത​ര​ണ​വും ന​ട​ത്ത​പ്പെ​ട്ടു.

വി​ശ്ര​മ ജി​വി​ത​ത്തി​നാ​യി നാ​ട്ടി​ലേ​ക്ക്‌ സ്തി​ര താ​മ​സ​ത്തി​നു പോ​കു​ന്ന നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി റോ​യ്‌ കൈ​ത​വ​ന​യ്ക്ക്‌ മെ​മ​ന്‍റോ ന​ൽ​കി യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി. ഒ ​ഐ സി ​സി ലൈ​ബ്രേ​റി​യ​ൻ മാ​ണി ചാ​ക്കോ​യെ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

വി​വി​ധ ജി​ല്ലാ ക​മ്മി​റ്റി​ക​ൾ പ​ങ്കെ​ടു​ത്ത അ​ത്ത​പ്പു​ക്ക​ള മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ക​ണ്ണൂ​ർ ജി​ല്ല​ക​ൾ​ക്കും, കൂ​പ്പ​ൺ വി​ത​ര​ണ​ത്തി​ലെ വി​ജ​യി​ക​ളാ​യ ആ​ല​പ്പു​ഴ, എ​റ​ണ്ണാ​കു​ളം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ൾ​ക്കും വ്യ​ക്തി​ഗ​ത വി​ജ​യി​ക​ളാ​യ സു​രേ​ന്ത്ര​ൻ മു​ങ്ങ​ത്ത്‌, ക​ലേ​ഷ്‌ ബി. ​പി​ള്ള, വി​ജോ പി ​തോ​മ​സ്‌, നി​ബു ജേ​ക്ക​ബ്‌ എ​ന്നി​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

അ​ക്ബ​ർ വ​യ​നാ​ട്‌ സം​വി​ധാ​നം ചെ​യ്ത ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ വി​ഡി​യോ പ്ര​കാ​ശ​നം ചെ​യ്തു. ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ്‌ ടൂർ​ണ​മ​ന്‍റ് വി​ജ​യി​ക​ൾ​ക്ക്‌ ട്രോ​ഫി സ​മ്മാ​നി​ച്ച് സു​പ്ര​സിദ്ധ പി​ന്ന​ണി ഗാ​യ​ക​രാ​യ ല​ക്ഷ്മി ജെ​യ​നും അ​രു​ൺ ഗോ​പ​നും നേ​തൃ​ത്വം ന​ൽ​കി​യ ഗാ​ന​മേ​ള​യും കു​വൈ​റ്റി​ലെ പ്ര​ശ​സ്ത​രാ​യ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച്‌ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് മാ​രാ​മ​ൺ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ രാ​ജീ​വ് ന​ടു​വി​ലേ​മു​റി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.