വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് കെ​ഫാ​ഖ്
Thursday, June 8, 2023 4:39 PM IST
ദോഹ: ഖ​ത്ത​ർ കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷന്‍റെ (കെ​ഫാ​ഖ്) നാ​ലാ​മ​ത് വാ​ർ​ഷി​കം ‘കി​ര​ണം 2023’ എ​ന്ന പേ​രി​ൽ ദോ​ഹ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ത്തി.

കെ​ഇ​എ​ഫ്എ​ക്യൂ പ്ര​സി​ഡ​ന്‍റ് ബി​ജു കെ.​ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​ശ​സ്ത റേ​ഡി​യോ അ​വ​താ​ര​ക​നും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ ആ​ർ.​ജെ. സൂ​ര​ജ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ഖ​ത്ത​ർ ഇ​ന്ത്യ​ൻ എം​ബ​സി ഔ​ദ്യോ​ഗി​ക സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ എ.​പി, ഐ​സി​ബി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ബാ​വ, ഐ​എ​സ്‌​സി പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ൽ റ​ഹ്മാ​ൻ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, പ്ര​വാ​സി പു​ര​സ്കാ​ര ജേ​താ​വ് ഡോ.​ഷീ​ല ഫി​ലി​പ്പോ​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഖ​ത്ത​റി​ലെ പ്ര​ശ​സ്ത​രാ​യ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച ചെ​ണ്ട​മേ​ളം, നൃ​ത്ത പ​രി​പാ​ടി എ​ന്നി​വ പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും വി​വി​ധ ക​ലാ-​കാ​യി​ക മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു.

കെ​ഫാ​ഖ് ഐ​ഡി പ്ര​ദ​ർ​ശ​നം, പു​തി​യ വെ​ബ്സൈ​റ്റ് അ​നാ​വ​ര​ണ​വും എ​ന്നി​വ യോ​ഗ​ത്തി​ൽ ന​ട​ത്തി. സം​ഗീ​ത നി​ശ​യും സ്നേ​ഹ​വി​രു​ന്നും ക്ര​മീ​ക​രി​ച്ചി​രു​ന്നു.

ര​ക്ഷാ​ധി​കാ​രി വ​ർ​ഗീ​സ് മാ​ത്യു, സെ​ക്ര​ട്ട​റി ബി​നേ​ഷ് ബാ​ബു, ട്ര​ഷ​റ​ർ സി​ബി മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പി.​ജോ​ൺ, സ​ജി ബേ​ബി, ആ​ൻ​സി രാ​ജീ​വ്, ജോ​ജി​ൻ ജേ​ക്ക​ബ്, ദീ​പു സ​ത്യ​രാ​ജ​ൻ, ആ​ശി​ഷ് മാ​ത്യു, സ​ബ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ജോ​ബി​ൻ പ​ണി​ക്ക​ർ, അ​നീ​ഷ് തോ​മ​സ് എ​ന്നി​വ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​ർമാരായി പ്ര​വ​ർ​ത്തി​ച്ചു.