അ​ധ്യാ​പ​ക​ർ​ക്കാ​യി പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Thursday, June 8, 2023 6:37 AM IST
ഫു​ജൈ​റ: മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കാ​യി പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്ബി​ൽ ജൂ​ൺ 2,3,4 എ​ന്നീ മൂ​ന്ന് ദി​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​ഠ​ന ക്യാ​മ്പ് ലോ​ക കേ​ര​ള സ​ഭാം​ഗ​വും മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​നു​മാ​യ പു​ത്തൂ​ർ അ​ബ്ദു​ൾ റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​യാ​ളം മി​ഷ​ൻ ര​ജി​സ്ട്രാ​റും പ്ര​ശ​സ്ത ക​വി​യു​മാ​യ വി​നോ​ദ് വൈ​ശാ​ഖി, മ​ല​യാ​ളം മി​ഷ​ൻ ഭാ​ഷാ​ദ്ധ്യാ​പ​ക​ൻ സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സ്സു​ക​ൾ ന​യി​ച്ചു. മാ​റി വ​രു​ന്ന വി​ദ്യാ​ഭ്യാ​സ ബോ​ധ​ന രീ​തി​ക​ളെ അ​ടു​ത്ത​റി​യു​ന്ന​തും ഭാ​ഷാ​നു​ഭ​വ​ങ്ങ​ളോ​ടു​ള്ള കൃ​ത്യ​മാ​യ സ​മീ​പ​നം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തു​മാ​യി​രു​ന്നു പ​രി​ശീ​ല​ന ക്യാ​മ്പ്.

മാ​തൃ​ഭാ​ഷ​യും ന​മ്മു​ടെ സം​സ്കാ​ര​വും ത​ല​മു​റ​ക​ളി​ലേ​ക്ക് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടേ​ണ്ട​തിന്‍റെ ആ​വി​ശ്യ​ക​ത ക്യാ​മ്പി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. പ​ങ്കെ​ടു​ത്ത​വ​രു​ടെ സ​ർ​ഗാ​ത്മ​ക ശേ​ഷി കൂ​ടി പ്ര​തി​ഫ​ലി​പ്പി​ക്കു​വാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്.

മ​ല​യാ​ളം മി​ഷ​ൻ യു.​എ.​ഇ. കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​ൽ. ഗോ​പി, ലോ​ക കേ​ര​ള സ​ഭാം​ഗം സൈ​മ​ൻ സാ​മു​വേ​ൽ , ഫു​ജൈ​റ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി മു​ര​ളീ​ധ​ര​ൻ, പ്ര​സി​ഡന്‍റ് സ​ഞ്ജീ​വ് മേ​നോ​ൻ , കോ- ​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജ​ശേ​ഖ​ര​ൻ വ​ല്ല​ത്ത് , വൈ​സ് പ്ര​സി​ഡ​ൻ്റ് ലെ​നി​ൻ ജി. ​കു​ഴി​വേ​ലി ,ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, സ​റീ​ന ഒ.​വി. ,ക​ൺ​വീ​ന​ർ ഷൈ​ജു രാ​ജ​ൻ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.​അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥിക​ളും ര​ക്ഷി​താ​ക്ക​ളും ഒ​ത്തു​ചേ​ർ​ന്ന പ​ഠ​നോ​ത്സ​വ​ത്തോ​ടെ ക്യാ​മ്പി​ന് സ​മാ​പ്തി കു​റി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ ചാ​പ്റ്റ​റി​ന്‍റെ വി​വി​ധ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി അ​ദ്ധ്യാ​പ​ക​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.