മ​ക്ക​യി​ലെ​ത്തി​യ ആ​ദ്യ ഇ​ന്ത്യ​ൻ ഹ​ജ്ജ് സം​ഘ​ത്തി​ന് ആ​ർ എ​സ് സി ​ഹ​ജ്ജ് ​വോളണ്ടി​യ​ർ കോ​ർ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ് ന​ൽ​കി
Thursday, June 1, 2023 3:22 AM IST
മ​ക്ക: വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ്മ​ത്തി​നാ​യി ആ​ദ്യ ഇ​ന്ത്യ​ൻ ഹ​ജ്ജ് സം​ഘം മ​ക്ക​യി​ലെ​ത്തി. എ​ട്ടു ദി​വ​സ​ത്തെ മ​ദീ​ന സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഇ​ന്ത്യ​യി​ലു​ള്ള ഹാ​ജി​മാ​രു​ടെ ആ​ദ്യ​സം​ഘം മ​ക്ക​യി​ലെ​ത്തി​യ​ത് . ചൊ​വ്വാ​ഴ്ച്ച വൈ​കി​ട്ട് എ​ത്തി​യ ഹാ​ജി​മാ​ർ​ക്ക് അ​സീ​സി​യയി​ലാ​ണ് താ​മ​സം ഒ​രു​ക്കി​യ​ത്.

ആ​ദ്യ ഇ​ന്ത്യ​ൻ ഹ​ജ്ജ് സം​ഘ​ത്തെ മ​ക്ക ആ​ർ.​എ​സ്.​സി. ഐ.​സി.​എ​ഫ് ഹ​ജ്ജ് വോള​ണ്ടി​യ​ർ​മാ​ർ സ്വീ​ക​രി​ച്ചു. 2,656 ഹാ​ജി​മാ​രാ​ണ് ആ​ദ്യ സം​ഘ​ത്തി​ലു​ള്ള​ത്.​ കൊ​ൽ​ക്ക​ത്ത, ജ​യ്‌​പൂ​ർ , ലക്നോ എ​ന്നി​വ​ട​ങ്ങ​ളി​ലു​ള്ള ഹാ​ജി​മാ​രാ​ണ് മ​ക്ക​യി​ലെ​ത്തി​യ​ത് . ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ഷാ​ഹി​ദ് ആ​ലം, ഹ​ജ്ജ് കോ​ൺ​സ​ൽ അ​ബ്ദു​ൽ ജ​ലീ​ൽ എ​ന്നി​വ​രോ​ടോ​പ്പ​മാ​ണ് ആ​ർഎ​സ് സി ഹ​ജ്ജ് വോളണ്ടി​യ​ർ​മാ​ർ ഹാ​ജി​മാ​രെ സ്വീ​ക​രി​ച്ച​ത് .

ആ​ർഎ​സ് സി ഹ​ജ്ജ് വോള​ണ്ടി​യ​ർ പ്ര​വ​ർ​ത്ത​ന​ത്തെ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ഷാ​ഹി​ദ് ആ​ലം പ്ര​ത്യേ​കം പ്ര​ശം​സി​ച്ചു . കൂ​ടു​ത​ൽ വോള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​ന​ത്തെ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു .
റ​ഷീ​ദ് വേ​ങ്ങ​ര , വി.​പി.​എം സി​റാ​ജ് ,ഷാ​ഫി ബാ​ഖ​വി , അ​ൻ​സാ​ർ തെ​ന്ന​ല ,ക​ബീ​ർ ചൊ​വ്വ ,അ​ന​സ് മു​ബാ​റ​ക് , ജു​നൈ​ദ് ,ജ​മാ​ൽ മു​ക്കം ,ഇ​സ്ഹാ​ഖ് ഖാ​ദി​സി​യ ,ഷ​ബീ​ർ ഖാ​ലി​ദ് എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.