ന​വ​യു​ഗ​ത്തി​ന്‍റെ ചി​കി​ത്സാ ധ​ന​സ​ഹാ​യം കൈ​മാ​റി
Friday, May 19, 2023 7:07 AM IST
അ​ൽ​ഹ​സ: അ​ർ​ബു​ദ​രോ​ഗ​ബാ​ധി​ത​യാ​യി ദു​രി​ത​ത്തി​ലാ​യ ഗി​രി​ജ സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി അ​ൽ​ഹ​സ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​രൂ​പി​ച്ച ചി​കി​ത്സ ധ​ന​സ​ഹാ​യം കൈ​മാ​റി.

ന​വ​യു​ഗം അ​ൽ​ഹ​സ ഹു​ഫൂ​ഫ് യൂ​ണി​റ്റ് ക​മ്മ​റ്റി ര​ക്ഷാ​ധി​കാ​രി സു​ബ്ര​മ​ണ്യ​ന്‍റെ ഭാ​ര്യ​യാ​ണ് ഗി​രി​ജ.അ​ൽ​ഹ​സ മേ​ഖ​ല​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ൾ സ​മാ​ഹ​രി​ച്ച ചി​കി​ൽ​സാ സ​ഹാ​യ നി​ധി, ന​വ​യു​ഗം ഹു​ഫൂ​ഫ് യൂ​ണി​റ്റ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ അ​ൽ​ഹ​സ മേ​ഖ​ലാ സെ​ക്ര​ട്ട​റി ഉ​ണ്ണി മാ​ധ​വം, സു​ബ്ര​ഹ്മ​ണ്യ​ന് കൈ​മാ​റി.

ന​വ​യു​ഗം അ​ൽ​ഹ​സ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഷ​മി​ൽ ന​ല്ലി​ക്കോ​ട്, ഷു​ക്കേ​ക്ക് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബ​ക്ക​ർ , ഷു​ക്കേ​ക്ക് യൂ​ണി​റ്റ് ട്ര​ഷ​റ​ർ ഷി​ബു താ​ഹി​ർ , മേ​ഖ​ല​ക​മ്മി​റ്റി അം​ഗം അ​നി​ൽ, യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ വി​ശ്വ​നാ​ഥ​ൻ, സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.