കീം പരീക്ഷക്ക് ഒരുങ്ങി ദുബായ്; 411 കുട്ടികൾ പരീക്ഷയെഴുതും
Wednesday, May 17, 2023 8:14 AM IST
ദു​ബായ്: കേ​ര​ള എ​ൻ​ജി​നീ​യ​റിംഗ്, ഫാ​ർ​മ​സി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യ്ക്ക് (കീം) ​യുഎഇ​യി​ൽ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി. ഗ​ൾ​ഫി​ലെ ഏ​ക പ​രീ​ക്ഷ​കേ​ന്ദ്രം ദു​ബായ് ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ളാ​ണ്. 440 പേ​രാ​ണ് ദു​ബായി​ലെ കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്.

ഇ​വ​രി​ൽ 29 പേ​ർ നാ​ട്ടി​ലേ​ക്ക് കേ​ന്ദ്രം മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ൽ 411 പേ​രാ​കും ദു​ബാ​യി​ൽ പ​രീ​ക്ഷ​യെ​ഴു​തു​ക. ഓ​രോ ക്ലാ​സ് മു​റി​യി​ലും 20 കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കും.

രാ​വി​ലെ 8.30 മു​ത​ൽ 11 വ​രെ ഫി​സി​ക്സും കെ​മി​സ്ട്രി​യും ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ൽ 3.30 വ​രെ മാ​ത്ത​മാ​റ്റി​ക്സു​മാ​ണ് പ​രീ​ക്ഷ. കു​ട്ടി​ക​ൾ രാ​വി​ലെ ഏ​ഴി​ന് പ​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ലെ​ത്ത​ണം. ര​ക്ഷി​താ​ക്ക​ൾ​ക്ക് സ്കൂ​ൾ പ​രി​സ​ര​ത്തേ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​വി​ല്ല. പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന​തി​ന് 15 മി​നി​റ്റ് മു​മ്പ് ര​ക്ഷി​താ​ക്ക​ൾ​ക്ക് സ്കൂ​ളി​ലെ​ത്തി കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കാം.

അ​ഡ്മി​റ്റ് കാ​ർ​ഡി​ല്ലാ​തെ വ​രു​ന്ന​വ​രെ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ക്കി​ല്ല. ഹാ​ൾ​ടി​ക്ക​റ്റ്, പ​രീ​ക്ഷ എ​ഴു​താ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, ഉ​ൾ​ഭാ​ഗം കാ​ണാ​വു​ന്ന രീ​തി​യി​ലു​ള്ള വാ​ട്ട​ർ ബോ​ട്ടി​ൽ എ​ന്നി​വ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ഇ​ട​വേ​ള സ​മ​യ​ത്ത് സ്കൂ​ൾ പ​രി​സ​രം വി​ട്ടു​പോ​കാ​ൻ കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കി​ല്ല.

ആ​വ​ശ്യ​മാ​യ വെ​ള്ള​വും ഭ​ക്ഷ​ണ​വും ക​രു​ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​വും ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ളി​ലാ​യി​രു​ന്നു പ​രീ​ക്ഷ. വി​വി​ധ എ​മി​റേ​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ​യെ​ത്തി പ​രീ​ക്ഷ​യെ​ഴു​തും.

​ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ക്കു​റി നേ​ര​ത്തേ​യാ​ണ് പ​രീ​ക്ഷ. അ​തി​നാ​ൽ, മ​റ്റ് എ​മി​റേ​റ്റി​ലു​ള്ള​വ​ർ​ക്ക് പു​ല​ർ​ച്ചെ​ത​ന്നെ പ​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​വ​രും. പ​രീ​ക്ഷ​ക്കു മു​ന്നോ​ടി​യാ​യി കീം ​എ​ൻ​ട്ര​ൻ​സ് ക​മീ​ഷ​ണ​ർ നിം​സ് സ്കൂ​ളി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പ​രി​ശീ​ല​ന ക്ലാ​സും ന​ട​ത്തി. പ​രീ​ക്ഷ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ആ​റ് ഉ​ദ്യോ​ഗ​സ്ഥ​ർ കേ​ര​ള​ത്തി​ൽ​നി​ന്ന് എ​ത്തി​യി​ട്ടു​ണ്ട്.