കേ​ളി മ​ലാ​സ് ഏ​രി​യ എ​കെ​ജി-​ഇ​എം​എ​സ് അ​നു​സ്‌​മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Wednesday, March 29, 2023 1:33 AM IST
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മ​ല​സ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​കെ​ജി -ഇ​എം​സ് അ​നു​സ്‌​മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

മ​ലാ​സ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ൺ​വീ​ന​ർ സു​നി​ൽ കു​മാ​ർ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ഉ​മ്മ​ർ വ​ട്ട​പ​റ​മ്പി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​രി​യ സെ​ക്ര​ട്ട​റി കെ .പി. സ​ജി​ത്ത് സ്വാ​ഗ​ത​വും, കേ​ളി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ഫി​റോ​സ് ത​യ്യി​ൽ മു​ഖ്യ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. കേ​ളി പ്ര​സി​ഡന്‍റ്​ സെ​ബി​ൻ ഇ​ക്ബാ​ൽ അ​നു​സ്മ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.പി .എം ​സാ​ദി​ഖ് അ​നു​സ്മ​ര​ണ യോ​ഗ​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു സം​സാ​രി​ച്ചു. ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​ഷ്‌​റ​ഫ്, ജ​വാ​ദ്, റി​യാ​സ്, അ​ഷ്‌​റ​ഫ് പൊ​ന്നാ​നി, സീ​ന സെ​ബി​ൻ, അ​ൻ​വ​ർ, ഇ ​കെ രാ​ജീ​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.