കു​വൈ​റ്റ് വി​സ ആ​പ്പ് ഉ​ട​ൻ നി​ല​വി​ൽ വ​രും
Tuesday, February 7, 2023 7:47 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വി​സ ആ​പ്പ് ഉ​ട​ൻ നി​ല​വി​ൽ വ​രു​മെ​ന്ന് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ക്ടിം​ഗ് പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ് അ​റി​യി​ച്ചു.

രാ​ജ്യ​ത്തേ​ക്കു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​വേ​ശ​നം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​ണ് കു​വൈ​റ്റ് വി​സ ആ​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഡെ​മോ​ഗ്രാ​ഫി​ക്സ് ആ​ൻ​ഡ് ലേ​ബ​ർ മാ​ർ​ക്ക​റ്റ് ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ ആ​ദ്യ യോ​ഗ​ത്തി​ൽ ഷെ​യ്ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് വി​ശ​ദീ​ക​രി​ച്ച​താ​യി ഗ​വ​ണ്‍​മെ​ന്‍റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സെ​ന്‍റ​ർ അ​റി​യി​ച്ചു. സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കാ​നും കോ​ട​തി കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​വ​രു​ടെ​യും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ള്ള​വ​രു​ടെ​യും പ്ര​വേ​ശ​നം പ​രി​മി​ത​പ്പെ​ടു​ത്താ​നും ആ​പ്പ് ഉ​പ​യോ​ഗി​ക്കും.

കു​വൈ​റ്റ് ഐ​ഡി ആ​പ്പ് വ​ഴി തൊ​ഴി​ലാ​ളി​ക​ളു​ടെ ബ​ന്ധ​പ്പെ​ട്ട ഒൗ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന സ്മാ​ർ​ട്ട് എം​പ്ലോ​യീ​സ് ഐ​ഡി ആ​രം​ഭി​ക്കു​ന്ന കാ​ര്യ​വും ഷെ​യ്ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് പ്ര​ഖ്യാ​പി​ച്ച​താ​യി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സെ​ന്‍റ​ർ അ​റി​യി​ച്ചു. രാ​ജ്യ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പു​റ​മെ വ്യ​ത്യ​സ്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള തൊ​ഴി​ൽ ശ​ക്തി​യെ നി​യ​ന്ത്രി​ക്കു​ക, കൃ​ത്രി​മ​ത്വ​വും വ​ഞ്ച​ന​യും ത​ട​യു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടു​ള്ള നി​ര​വ​ധി തീ​രു​മാ​ന​ങ്ങ​ൾ​ക്ക് യോ​ഗം കൈ​ക്കൊ​ണ്ട​താ​യും വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട് ചെ​യ്തു.