കു​വൈ​റ്റി​ലെ അ​ന​ധി​കൃ​ത ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കും: കി​റ
Thursday, February 2, 2023 7:30 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വീ​ടു​ക​ളി​ലും മെ​സു​ക​ളി​ലും മ​റ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി ഡെ​ലി​വ​റി​യും വി​ൽ​പ​ന​യും ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ഇ​ത്ത​ര​ക്കാ​രു​ടെ പ​ര​സ്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന വാ​ട്സ്ആ​പ് സോ​ഷ്യ​ൽ മീ​ഡി​യ ഗ്രൂ​പ്പു​ക​ൾ​ക് എ​തി​രെ​യും അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് കു​വൈ​റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റാ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

നി​യ​മ​വി​രു​ദ്ധ​വും വ​ൻ​തു​ക പി​ഴ ന​ൽ​കേ​ണ്ടി വ​രു​ന്ന​തു​മാ​ണ് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ര​സ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ച് അം​ഗീ​കാ​ര​ത്തോ​ടെ​യും അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന റ​സ്റ്റാ​റ​ന്‍റു​ക​ളു​ടെ​യും ബേ​ക്ക​റി​ക​ളു​ടെ​യും നി​ല​നി​ൽ​പി​ന് ഭീ​ഷ​ണി​യാ​ണ് ഇ​ത്ത​രം അ​ന​ധി​കൃ​ത സ്ഥാ​പ​ന​ങ്ങ​ൾ. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ അ​തി​ൽ​നി​ന്നു പി·ാ​റ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി ന​ട​പ​ടി സ്വീ​ക​രി​പ്പി​ക്കാ​ൻ കു​വൈ​റ്റ് ഇ​ന്ത്യ​ൻ റെ​സ്റ്റാ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.