ശ​മ്പ​ളം കൃ​ത്യ​മാ​യി ന​ൽ​ക​ണം; വൈ​കി​പ്പി​ച്ചാ​ൽ 100 റി​യാ​ൽ പി​ഴ ഇ​ടാ​ക്കു​മെ​ന്ന് ഒ​മാ​ൻ
Wednesday, February 1, 2023 7:16 AM IST
മ​സ്ക​റ്റ്: ഒ​മാ​നി​ൽ കൃ​ത്യ​സ​മ​യ​ത്ത് ശ​മ്പ​ളം ന​ൽ​കാ​ത്ത സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്കെ​തി​രെ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. വേ​ത​നം വൈ​കി​പ്പി​ച്ചാ​ൽ ക​മ്പ​നി ഉ​ട​മ​യി​ൽ നി​ന്ന് വ​ൻ​തു​ക പി​ഴ ഈ​ടാ​ക്കും. ഒ​രു തൊ​ഴി​ലാ​ളി​ക്ക് 100 റി​യാ​ൽ എ​ന്ന രീ​തി​യി​ൽ പ്ര​തി​മാ​സം പി​ഴ ചു​മ​ത്തു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ശ​മ്പ​ള കു​ടി​ശി​ക കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ത്രം 24,000ലേ​റെ തൊ​ഴി​ൽ ത​ർ​ക്ക പ​രാ​തി​ക​ളാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ച​ത്. ഇ​തി​ൽ 13,000-ല​ധി​കം പ​രാ​തി​ക​ൾ വേ​ത​ന കു​ടി​ശി​ക സം​ബ​ന്ധി​ച്ചാ​ണ്.

നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ച് എ​ല്ലാ മാ​സ​വും എ​ട്ടാം തീ​യ​തി​ക്ക​കം ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​ക​ണം. എ​ന്നാ​ൽ ശ​മ്പ​ളം എ​ട്ട് മാ​സ​ത്തേ​ക്ക് വൈ​കി​പ്പി​ച്ച സം​ഭ​വ​ങ്ങ​ൾ വ​രെ​യു​ണ്ടെ​ന്ന് വേ​ജ​സ് പ്രൊ​ട്ട​ക്ഷ​ൻ പ്രോ​ഗ്രാം ടീം ​അം​ഗം സെ​യ്ഫ് ബി​ൻ സ​ലേം അ​ൽ സാ​ബി പ​റ​ഞ്ഞു.