സാ​ര​ഥി ക​ലാ​മാ​മാ​ങ്കം "സ​ർ​ഗ​സം​ഗ​മം -2023’ സ​മാ​പി​ച്ചു
Wednesday, February 1, 2023 5:58 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: സാ​ര​ഥി കു​വൈ​റ്റി​ന്‍റെ ക​ലോ​ത്സ​വം "സ​ർ​ഗ​സം​ഗ​മം-2023’ ജ​നു​വ​രി 27 ന് ​ഖൈ​ത്താ​ൻ കാ​ർ​മ​ൽ സ്കൂ​ളി​ൽ പ​ര്യ​വ​സാ​നി​ച്ചു. സാ​ര​ഥി വ​നി​താ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി 20, 27 തീ​യ്യ​തി​ക​ളി​ലാ​യി ന​ട​ത്തി​യ സ​ർ​ഗ​സം​ഗ​മ​ത്തി​ൽ സാ​ര​ഥി കു​വൈ​റ്റി​ന്‍റെ 16 പ്രാ​ദേ​ശി​ക യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​മാ​യി 600 ൽ ​പ​രം അം​ഗ​ങ്ങ​ൾ 46 ഇ​ന​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ത്തു. കു​വൈ​റ്റി​ലെ പ്ര​ശ​സ്ത​രാ​യ 55 ഓ​ളം വി​ധി​ക​ർ​ത്താ​ക്ക​ൾ മ​ത്സ​ര​യി​ന​ങ്ങ​ളു​ടെ വി​ധി നി​ർ​ണ​യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

സ​ർ​ഗ​സം​ഗ​മം സ​മാ​പ​ന സ​മ്മേ​ള​നം സ്മാ​ർ​ട്ട് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​ഹേ​ഷ് അ​യ്യ​ർ പ്ര​ധാ​ന മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ശേ​ഷം വീ​ണ്ടും ഓ​ഫ്ലൈ​ൻ ആ​യി​ട്ട് ന​ട​ത്തി​യ സ​ർ​ഗ​സം​ഗ​മം ജ​നു​വ​രി 20 ന് ​അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വ​ച്ച് സാ​ര​ഥി പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സി.​വി, ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ജ​യ​കു​മാ​ർ എ​ൻ.​എ​സ് വി​വി​ധ കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഓ​ഫ്സ്റ്റേ​ജ് മ​ത്സ​ര ഇ​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു​കൊ​ണ്ട് സ​മാ​രം​ഭി​ച്ചു.

കി​ൻ​ഡ​ർ​ഗാ​ർ​ട്ട​ൻ മു​ത​ൽ ജ​ന​റ​ൽ വി​ഭാ​ഗം വ​രെ​യു​ള്ള വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മ​ത്സ​ര​യി​ങ്ങ​ളി​ൽ മം​ഗ​ഫ് വെ​സ്റ്റ് യൂ​ണി​റ്റ് ഒ​ന്നാം സ്ഥാ​നം നേ​ടി​ക്കൊ​ണ്ട് കു​മാ​ര​നാ​ശാ​ൻ എ​വ​റോ​ളിം​ഗ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി. ഹ​സാ​വി സൗ​ത്ത് യൂ​ണി​റ്റ് ര​ണ്ടാം സ്ഥാ​ന​വും സാ​ൽ​മി​യ യൂ​ണി​റ്റ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഓ​രോ വി​ഭാ​ഗ​ത്തി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ നേ​ടി ക​ലാ​തി​ല​കം ക​ലാ​പ്ര​തി​ഭ പ​ട്ട​ത്തി​നു അ​ർ​ഹ​രാ​യ​വ​ർ

കി​ൻ​ഡ​ർ​ഗാ​ർ​ട്ട​ൻ വി​ഭാ​ഗം -
ക​ലാ​തി​ല​കം - ഹ​രി​ല​ക്ഷ്മി ബൈ​ജു , മം​ഗ​ഫ് വെ​സ്റ്റ് യൂ​ണി​റ്റ്

ക​ലാ​പ്ര​തി​ഭ - ധ്യാ​ൻ കൃ​പേ​ഷ് , ഹ​സ്‌​സാ​വി സൗ​ത്ത് യൂ​ണി​റ്റ്
സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം ക​ലാ​തി​ല​കം - ഇ​ഷ ക​ര​ള​ത്

ഹ​വാ​ലി യൂ​ണി​റ്റ്

ക​ലാ​പ്ര​തി​ഭ- ആ​ർ​ഷ് മു​കേ​ഷ് , മം​ഗ​ഫ് ഈ​സ്റ്റ് യൂ​ണി​റ്റ്
ജൂ​നി​യ​ർ വി​ഭാ​ഗം ക​ലാ​തി​ല​കം- ദേ​വ​ന അ​നി​ൽ , അ​ഹ​മ്മ​ദി യൂ​ണി​റ്റ്
ക​ലാ​പ്ര​തി​ഭ - വി​നാ​യ​ക​ൻ വി​നോ​ദ് , സാ​ൽ​മി​യ യൂ​ണി​റ്റ്
സീ​നി​യ​ർ വി​ഭാ​ഗം ക​ലാ​തി​ല​കം - അ​ന​ഘ രാ​ജ​ൻ , മം​ഗ​ഫ് വെ​സ്റ്റ് യൂ​ണി​റ്റ്
ക​ലാ​പ്ര​തി​ഭ - രോ​ഹി​ത് രാ​ജ് ക​ണ്ണാ​ട്ടു , അ​ബ്ബാ​സി​യ വെ​സ്റ്റ് യൂ​ണി​റ്റ്
ജ​ന​റ​ൽ വി​ഭാ​ഗം ക​ലാ​തി​ല​കം - നി​ഷ ദി​ലീ​പ് , ഫ​ഹാ​ഹീ​ൽ യൂ​ണി​റ്റ്
ക​ലാ​പ്ര​തി​ഭ- മൃ​ദു​ൽ, മം​ഗ​ഫ് വെ​സ്റ്റ് യൂ​ണി​റ്റ്

സാ​ര​ഥി വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രീ​ത സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി മ​ഞ്ജു സു​രേ​ഷ്, ട്ര​ഷ​റ​ർ വൃ​ന്ദ ജി​തേ​ഷ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു സ​ജീ​വ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മി​ത്ര ഉ​ദ​യ​ൻ, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ ജി​ത മ​നോ​ജ് എ​ന്നി​വ​ർ സ​ർ​ഗ​സം​ഗ​മം-2023 ന് ​ചു​ക്കാ​ൻ പി​ടി​ച്ചു.