ന​വ​യു​ഗം സ​ഫി​യ അ​ജി​ത്ത് അ​വാ​ർ​ഡ് കെ. ​രാ​ജ​ന് സ​മ്മാ​നി​ച്ചു
Sunday, January 29, 2023 3:58 AM IST
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള 2021ലെ ​സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ലെ ശ്ര​ദ്ധേ​യ​നാ​യ യു​വ​നേ​താ​വും, കേ​ര​ള സം​സ്ഥാ​ന റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി​യു​മാ​യ കെ. ​രാ​ജ​ന് സ​മ്മാ​നി​ച്ചു.

ദ​മ്മാം ഉ​മ്മു​ൽ സാ​ഹി​ക്ൽ ന​വ​യു​ഗ​സ​ന്ധ്യ​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും, കേ​ര​ള​സം​സ്ഥാ​ന ഹൗ​സിം​ഗ് ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ പി. ​പി സു​നീ​ർ, സ​ഫി​യ അ​ജി​ത്ത് അ​വാ​ർ​ഡ് കെ. ​രാ​ജ​ന് സ​മ്മാ​നി​ച്ചു. ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ട്ര​ഷ​റ​ർ കെ. ​സാ​ജ​ൻ ക്യാ​ഷ്പ്രൈ​സ് സ​മ്മാ​നി​ച്ചു. അ​ൻ​പ​തി​നാ​യി​രം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.

സൗ​ദി​യി​ലെ പ്ര​വാ​സി​ക​ൾ ഏ​റെ സ്നേ​ഹ​ത്തോ​ടെ ഓ​ർ​മ്മി​യ്ക്കു​ന്ന ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​യാ​യ സ​ഫി​യ അ​ജി​ത്തി​ന്‍റെ പേ​രി​ലു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും, ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം വ​ർ​ധി​പ്പി​യ്ക്കു​ന്നു​വെ​ന്നും കെ. ​രാ​ജ​ൻ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ​യു​ഗം കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ ഷാ​ജി മ​തി​ല​കം, എം ​എ വാ​ഹി​ദ് കാ​ര്യ​റ, മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, ബി​ജു വ​ർ​ക്കി, നാ​സ് വ​ക്കം (സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ), സി​ദ്ധി​ക്ക് പാ​ണ്ടി​ക​ശാ​ല (കെ ​എം​സി​സി), ഇ.​കെ.​സ​ലിം (ഒ​ഐ​സി​സി) എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പ​രേ​ത​യാ​യ ന​വ​യു​ഗം കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റും, പ്ര​ശ​സ്ത പ്ര​വാ​സി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യ സ​ഫി​യ അ​ജി​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി​യാ​ണ് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തും കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ലും, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക​രം​ഗ​ത്തും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കെ.​രാ​ജ​നെ ഈ ​അ​വാ​ർ​ഡി​ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.