കുവൈറ്റ്: കുവൈറ്റ് പ്രവാസ ജീവിതത്തിനു ശേഷം കാനഡയിലേക്ക് പോകുന്ന ഒഐസിസി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജയേഷ് ഓണശേരിലിനു യാത്രയയപ്പു നൽകി.
ഒഐസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പു സമ്മേളനത്തിന്റെ ഉദ്ഘാടനം നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ ഒഐസിസി കേന്ദ്രകമ്മിറ്റി ഭാരവാഹികളായ ബി.സ്.പിള്ള, രാജീവ് നാടുവിലേമുറി, ജോയി കരുവാളൂർ, കേന്ദ്രകമ്മിറ്റി മെന്പർ രാമകൃഷ്ണൻ കള്ളാർ, ഒഐസിസി നേതാക്കളായ ജോബിൻ ജോസ്, വിധു കുമാർ, സിദ്ധിഖ് അപ്പക്കാൻ, അലക്സ് മാനന്തവാടി, ഷോബിൻ സണ്ണി, റസാഖ് ചെറുതുരുത്തി, നിബു ജേക്കബ്, ലിപിൻ മുഴക്കുന്നു, കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ നാസർ ചുള്ളിക്കര, സമദ് കൊട്ടോടി, അനിൽ ചീമേനി, ഇബ്രാഹിം കൊട്ടോടി, സുമേഷ് രാജ്, ബാബുപാവൂർവീട്ടിൽ, നൗഷാദ് കള്ളാർ, നൗഷാദ് തിടിൽ തുടങ്ങിയവർ ആശംസയറിയിച്ചു സംസാരിച്ചു.
ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കാസറഗോഡ് ഒഐസിസി ജില്ലാ ഭാരവാഹികൾ ജയേഷ് ഓണശേരിലിനു നൽകി. ജയേഷ് ഓണശ്ശേരിൽ മറുപടി പ്രസംഗം നടത്തി. തുടർന്ന് നൗഷാദ് തിടിലിന്റെയും
ശ്രീനിവാസന്റെയും നേതൃത്വത്തിൽ കലാവിരുന്നും അരങ്ങേറി ട്രഷറർ രാജേഷ് നന്ദി രേഖപ്പെടുത്തി.