കു​വൈ​റ്റി​ൽ ആ​രോ​ഗ്യ, വൈ​ദ്യു​തി സേ​വ​ന​ങ്ങ​ൾ​ക്ക് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കും
Tuesday, January 17, 2023 4:36 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് വൈ​ദ്യു​തി നി​ര​ക്ക് നി​ല​വി​ലെ നി​ര​ക്കി​ൽ നി​ന്ന് 50 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ വൈ​ദ്യു​തി മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്ന​താ​യി കു​വൈ​റ്റ് ടൈം​സ് ഒൗ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഉ​ൽ​പാ​ദ​ന​ച്ചെ​ല​വ് വ​ള​രെ കൂ​ടു​ത​ലാ​യ​തി​നാ​ലും പൊ​തു ബ​ജ​റ്റി​ന്‍റെ ന​ല്ലൊ​രു ശ​ത​മാ​നം ഈ ​മേ​ഖ​ല​യി​ൽ ചി​ല​വാ​കു​ന്ന​തി​നാ​ലും ചാ​ർ​ജ് വ​ർ​ധ​ന​വ് ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ

ആ​ശു​പ​ത്രി​ക​ളി​ലെ എ​ക്സ്-​റേ, ചി​ല മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം തു​ട​ങ്ങി​യ മെ​ഡി​ക്ക​ൽ ടെ​സ്റ്റു​ക​ളു​ടെ നി​ര​ക്കു​ക​ളും ഓ​പ്പ​റേ​ഷ​ൻ നി​ര​ക്കു​ക​ളും സ്വ​കാ​ര്യ മു​റി​ക​ളു​ടെ വാ​ട​ക​യും ഉ​യ​ർ​ത്താ​നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. ഗൈ​ന​ക്കോ​ള​ജി​ക്ക​ൽ സേ​വ​ന​ങ്ങ​ളു​ടെ നി​ര​ക്കു​ക​ൾ ഉ​യ​ർ​ത്തു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും അ​ന്തി​മ തീ​രു​മാ​ന​ത്തി​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള കു​വൈ​റ്റി​ലെ നി​ല​വി​ലെ നി​ര​ക്കു​ക​ൾ മേ​ഖ​ല​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ കു​റ​വാ​ണെ​ന്നും റി​പ്പോ​ർ​ട്ട് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, റെ​സി​ഡ​ൻ​സി, മ​റ്റ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​ർ​ജു​ക​ൾ കൂ​ട്ടാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് പ​ദ്ധ​തി​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ട് കൂ​ട്ടി​ച്ചേ​ർ​ത്തു.