കെ. ​ക​രു​ണാ​ക​ര​ൻ ക​ർ​മ്മ പു​ര​സ്കാ​രം എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് സ​മ്മാ​നി​ക്കും
Tuesday, January 17, 2023 3:59 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ’ലീ​ഡ​ർ കെ ​ക​രു​ണാ​ക​ര​ൻ ക​ർ​മ്മ പു​ര​സ്കാ​രം’ എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് സ​മ്മാ​നി​ക്കും.

ജ​നു​വ​രി 20 വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം 4 മു​ത​ൽ സാ​ൽ​മി​യ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സീ​നി​യ​ർ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പു​ര​സ്കാ​ര​സ​ന്ധ്യ ഒ​ഐ​സി​സി കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ര്ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക, ബി​സി​ന​സ് മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

തു​ട​ർ​ന്ന് ഗാ​ന​മേ​ള, നാ​ട​ൻ പാ​ട്ട്, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഈ ​ന​ന്പ​റി​ൽ ബ​ന്ധ​പെ​ടു​ക 67068720 /65558404/97806973