കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദു​മാ​യി സാ​ര​ഥി ഭാ​ര​വാ​ഹി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Friday, December 9, 2022 6:11 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കേ​ര​ള സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പ് മ​ന്ത്രി പി. ​പ്ര​സാ​ദു​മാ​യി സാ​ര​ഥി ഭാ​ര​വാ​ഹി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സാ​ര​ഥി കു​വൈ​റ്റി​ന്‍റെ​യും വി​ശി​ഷ്യാ സാ​ര​ഥി സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ് (SCFE )യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ശ്ര​ദ്ധാ​പൂ​ർ​വം കേ​ട്ട മ​ന്ത്രി, ഉ​ട​ൻ സാ​ര​ഥി സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി.

തൊ​ഴി​ൽ മേ​ഖ​ല​യി​ൽ നൈ​പു​ണ്യം തെ​ളി​യി​ച്ച​വ​രാ​ണെ​ങ്കി​ലും ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വ് കൊ​ണ്ടും ആ​ശ​യ​വി​നി​മ​യ​ത്തി​ലു​ള്ള പോ​രാ​യ്മ കൊ​ണ്ടും ഒ​രു നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു വ​രാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കു​ള്ള ചി​ട്ട​യാ​യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളാ​ണ് സാ​ര​ഥി ട്ര​സ്റ്റി​ന്‍റെ കീ​ഴി​ലു​ള്ള ന്ധ​സാ​ര​ഥി സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ് (SCFE ) ന​ട​ത്തു​ന്ന​ത്.

സാ​ര​ഥി കു​വൈ​റ്റി​ന്‍റെ നാ​ട്ടി​ലെ ഭാ​ഗ​മാ​യി സാ​ര​ഥി ട്ര​സ്റ്റ് നേ​തൃ​ത്വം കൊ​ടു​ത്തു നാ​ട്ടി​ൽ ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി വ​രു​ന്ന NDA, SSB, AFCAT, CDS, NEET/MNS, CUSTOMS, RAILWAY യൂ​ണി​ഫോം​ഡ് സ​ർ​വീ​സ് എ​ൻ​ട്ര​ൻ​സ് ട്രെ​യ്നിം​ഗ്, ലൈ​ഫ് സ്കി​ൽ ഡി​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്നീ കോ​ഴ്സു​ക​ളാ​ണ് ന​ട​ത്തി​പോ​രു​ന്ന​ത്. ഇ​തി​ൽ ലൈ​ഫ് സ്കി​ൽ ഡി​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്ന കോ​ഴ്സ് കു​വൈ​റ്റി​ൽ ആ​രം​ഭി​ച്ച​തി​ൽ മ​ന്ത്രി സ​ന്തു​ഷ്ടി രേ​ഖ​പ്പെ​ടു​ത്തി.

പ്ര​സ്തു​ത കോ​ഴ്സി​ന് വി​ദ​ഗ്ധ​രു​ടെ ഒ​രു വ​ലി​യ നി​ര ത​ന്നെ പ​രി​ശീ​ല​ന​ത്തി​നാ​യി എ​ത്തു​ന്നു. ഓ​ണ്‍​ലൈ​ൻ വ​ഴി​യും കോ​ണ്ടാ​ക്ട് ക്ലാ​സു​ക​ൾ വ​ഴി​യും ര​ണ്ടു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഈ ​പാ​ഠ്യ പ​ദ്ധ​തി​ക്ക്, നാ​ട്ടി​ൽ നി​ന്നും ഏ​ക​ദേ​ശം 9 പേ​രും, കു​വൈ​റ്റി​ൽ നി​ന്നും 5 പേ​രു​മാ​ണ് ക്ലാ​സു​ക​ൾ എ​ടു​ക്കു​ക. ഐ.​എ​ഫ്.​എ​സ്, ആ​ർ​മി​യി​ൽ നി​ന്നും മേ​ജ​ർ, ബ്രി​ഗേ​ഡി​യ​ർ, ഡോ​ക്ട​ർ തു​ട​ങ്ങി വൈ​ദ​ഗ്ദ്ധ്യം നേ​ടി​യ​വ​രു​ടെ ഒ​രു നി​ര ത​ന്നെ​യാ​ണ് നാ​ട്ടി​ൽ നി​ന്നും ഫാ​ക്ക​ൽ​റ്റി​യാ​യി എ​ത്തു​ന്ന​ത്.

scfeacademy.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ കോ​ഴ്സി​ന് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.