അൽഹസ: ക്യാൻസർ ബാധിച്ചതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നു നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസിയ്ക്ക് നവയുഗം സാംസ്കാരികവേദി തുടർചികിൽസ സഹായം കൈമാറി.
അൽഹസ ഷുഖൈഖിൽ പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നുജുമിനാണ് മജ്ജയിൽ ക്യാൻസർ ബാധിച്ചു എന്ന് കണ്ടതിനെത്തുടർന്ന് ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് പെട്ടെന്ന് കൊണ്ടുപോയത്. പാവപ്പെട്ട കുടുംബാംഗമായ അദ്ദേഹത്തിന്റെ തുടർ ചികിൽസക്കായി നവയുഗം ഷുഖൈഖ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചികിത്സ സഹായഫണ്ട് സ്വരൂപിയ്ക്കുകയായിരുന്നു.
കൊല്ലത്ത് നുജുമിന്റെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ നവയുഗം അൽഹസ മേഖല സെക്രട്ടറി ഉണ്ണി മാധവം, സിപിഐ കൊല്ലം ഈസ്റ്റ് മണ്ഡലം സെക്രട്ടറി ബിജു പോറ്റിക്ക് ഫണ്ട് കൈമാറി. ചടങ്ങിൽ ദമാം ദല്ല മേഖല സെക്രട്ടറി നിസാം കൊല്ലം, അൽഹസ മേഖലജീവകാരുണ്യ കണ്‍വീനർ സിയാദ് പള്ളിമുക്ക് , സിപിഐ വാളത്തുങ്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയശ്രീ, കൗണ്‍സിലർ സുജ, ബ്രാഞ്ച് സെക്രട്ടറി ഷംനാദ്, നവയുഗം മുൻ കേന്ദ്രകമ്മിറ്റി അംഗം കലാം കരുക്കോണം, എ.ഷാജഹാൻ, ആനന്ദബാബു എന്നിവർ പങ്കെടുത്തു.
നവയുഗം ഷുഖൈഖ് യൂണീറ്റ് സെക്രട്ടറി ഷാജി പുള്ളി, പ്രസിഡന്റ് സുന്ദരേശൻ, രക്ഷാധികാരി ജലീൽ, ജോയിൻ സെക്രട്ടറി ബക്കർ, വൈസ് പ്രസിഡന്റ് സുരേഷ് മടവൂർ, മീഡിയാ കണ്‍വീനർ സുജിത്ത്, മേഖലാ ആക്ടിംങ്ങ് പ്രസിഡന്റ് ഷമിൽ നല്ലിക്കോട്, മറ്റ് യൂണീറ്റ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ ധനസഹായം സ്വരൂപിച്ചത്.