ലീഡർ കെ കരുണാകരൻ കർമ്മ പുരസ്‌കാരം എൻ കെ പ്രേമചന്ദ്രൻ എംപിക്ക്
Tuesday, December 6, 2022 11:23 AM IST
സലിം കോട്ടയിൽ
കുവൈറ്റ്: മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍റെ പേരില്‍ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ലീഡർ കെ കരുണാകരൻ കർമ്മ പുരസ്‌കാരം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് നൽകും. അവാർഡ് സമർപ്പണം 2023 ജനുവരി 20 വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സീനിയർ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഒഐസിസി ആലപ്പുഴ ജില്ലാ മീറ്റിൽ നടത്തപ്പെടും.

ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങര ഉത്‌ഘാടനം ചെയ്യുന്ന ചടങ്ങിൽ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക, ബിസിനസ് മേഖലയിലെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് ഗാനമേള, നാടൻ പാട്ട്, നൃത്തനൃത്യങ്ങൾ തുടങ്ങിയ വിവിധയിനം കലാപരിപാടികളും അരങ്ങേറും.

അബ്ബാസിയ ഒഐസിസി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എസ് പിള്ളൈ ഫ്ലയർ പ്രകാശനം ചെയ്തു. ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദൻ സ്വാഗതം പറഞ്ഞു.

യോഗത്തിൽ നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി, ആലപ്പുഴ ജില്ലയുടെ ചാർജുള്ള ഒഐസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി മനോജ് ചണ്ണപ്പേട്ട, ഒഐസിസി സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല, യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മനോജ് റോയ്, ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ, ഹരി പത്തിയൂർ, ബാബു പനമ്പള്ളി,വിജോ പി തോമസ്, സാബു തോമസ്, ജിതിൻ ജോർജ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. ഒഐസിസി ആലപ്പുഴ ജില്ലാ ട്രഷറർ ഷിബു ചെറിയാൻ യോഗത്തിന് നന്ദി പറഞ്ഞു.