കുവൈറ്റ് സിറ്റി: വനിതകളുടെ സർഗവാസനകളെ പരിപോഷിപ്പികാനായി സാരഥി കുവൈറ്റ് വനിതാവേദി സംഘടിപ്പിച്ച കൂക്ക് "N' റോക്ക് -2022 പരിപാടി വിജയകരമായി നടത്തപ്പെട്ടു. വനിതാവേദി ചെയർപേഴ്സണ് പ്രീത സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങ് സാരഥി കുവൈറ്റ് പ്രസിഡന്റ് സജീവ് നാരായണൻ ഉദ്ഘാടനം ചെയ്തു.
സാരഥി അംഗങ്ങൾക്കായി നടത്തിയ പാചക മത്സരമായിരിന്നു കൂക്ക് "N' റോക്ക് -2022 ഇലെ പ്രധാന ഇനം. അറുപതോളം പേർ പങ്കെടുത്ത മത്സരത്തിൽ ചെറു പലഹാരങ്ങളും വിവിധ തരം പായസങ്ങളും ആയിരിന്നു ഉൾപ്പെടുത്തിയിരുന്നത്. രുചിയിലും വൈവിധ്യത്തിലും മുന്നിട്ടു നിന്ന വിഭവങ്ങളുമായാണ് പങ്കെടുത്തവർ എത്തിയത്. സ്നാക്ക്സ് ഇനത്തിൽ ഒന്നാം സമ്മാനം പ്യാരി ഓമനക്കുട്ടൻ (ഫർവാനിയ യൂണിറ്റ്), രണ്ടാം സമ്മാനം ജിനി ജയൻ (അബ്ബാസിയ ഈസ്റ്റ് യൂണിറ്റ്), മൂന്നാം സമ്മാനം ബിന്ദു ഷാജൻ (ഫഹാഹീൽ യൂണിറ്റ്) എന്നിവർ നേടി.
പായസ മത്സരത്തിൽ ഒന്നാം സമ്മാനം നിസിൽ (ജഹ്റ യൂണിറ്റ്), രണ്ടാം സമ്മാനം ബിജു ഭാസ്കർ (അഹമ്മദി യൂണിറ്റ്), മൂന്നാം സമ്മാനം രഞ്ജിനി രാജേഷ് (അബാസിയ ഈസ്റ്റ് യൂണിറ്റ്) എന്നിവർ കരസ്ഥമാക്കി.
വനിതകൾക്കായി നടത്തിയ സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച ടീമുകൾ ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. വാശിയേറിയ മത്സരത്തിൽ ഹസ്സാവി സൗത്ത് യൂണിറ്റ്, മംഗഫ് വെസ്റ്റ്, സാൽമിയ, ഫഹാഹീൽ എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ടു, മൂന്നു, കോണ്സലേഷൻ പ്രൈസുകൾക്കു അർഹരായി.
കാലാവസ്ഥാ മാറ്റം മൂലം പടർന്നു പിടിക്കുന്ന വിവിധ തരം വൈറൽ പനികളെക്കുറിച്ചും പ്രതിരോധങ്ങളെ കുറിച്ചും ഷീബ അനീഷ് ക്ലാസെടുത്തു.
വനിതാവേദി നേരത്തെ നടത്തിയ ജ്ഞാനാമൃതം 2022 , ജനനി 2022 എന്നിവയിൽ പങ്കെടുത്തവർക്കുള്ള മെമെന്േറാസ് വിതരണവും, സമ്മാനദാനവും ഇതിനോട് അനുബന്ധിച്ചു നടക്കുകയുണ്ടായി.
ജോയിന്റ് ട്രെഷറർ ജിത മനോജിന്റെ ദൈവദശക ആലാപനത്തോട് കൂടി ആരംഭിച്ച പരിപാടിക്ക് മഞ്ജു സുരേഷ് സ്വാഗതം ആശംസിച്ചു. ബിഇസി മാർക്കറ്റിംഗ് മാനേജർ രാംദാസ് നായർ, ഇന്ത്യൻ ലോയേഴ്സ് ഫോറം പ്രസിഡന്റ് തോമസ് പണിക്കർ, സാരഥി സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, ട്രസ്റ്റ് ഭാരവാഹികൾ, ഉപദേശക സമിതി അംഗങ്ങൾ തുടങ്ങിയർ ആശംസകൾ നേരുകയുണ്ടായി. പൗർണമി സംഗീതും, അരോമ സതീഷും ആങ്കറിംഗും വൃന്ദ ജിതേഷ് നന്ദിയും പ്രകാശിപ്പിച്ചു.