കു​വൈ​റ്റ് ബാ​ഡ്മി​ന്‍റ​ണ്‍ ലീ​ഗ്: ടീം 530 ​ചാ​ന്പ്യന്മാ​രാ​യി
Monday, December 5, 2022 11:55 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ബാ​ഡ്മി​ന്‍റ​ണ്‍ ലീ​ഗ് സം​ഘ​ടി​പ്പി​ച്ചു. ലീ​ഗി​ൽ ടീം 530 ​കി​രീ​ടം സ്വ​ന്ത​മാ​ക്കി. റ​ണ്ണേ​ഴ്സ്പ് ആ​യി ടീം ​വി​ക്ട​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ത്യ​ന്തം വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പ്രൊ​ഫ​ഷ​ണ​ൽ പു​രു​ഷ ഡ​ബി​ൾ​സി​ൽ ടീം 530 ​വി​ജ​യി​ച്ച​പ്പോ​ൾ ഓ​പ്പ​ണ്‍ പു​രു​ഷ·ാ​രു​ടെ ഡ​ബി​ൾ​സ് നേ​ടി ടീം ​വി​ക്ട​ർ സ​മ​നി​ല നേ​ടി. തു​ട​ർ​ന്ന് ഓ​പ്പ​ണ്‍ ഡ​ബി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ടീം 530 ​അം​ഗ​ങ്ങ​ൾ വി​ജ​യി​ച്ച​തോ​ടെ ലീ​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടു​ക​യാ​യി​രു​ന്നു.

കു​വൈ​റ്റ് ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന ബാ​ഡ്മി​ന്‍റ​ണ്‍ ലീ​ഗി​ൽ നൂ​റു​ക്ക​ണ​ക്കി​ന് ക​ളി​ക്കാ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഐ​ബാ​ക് ചെ​യ​ർ​മാ​ൻ ഡോ. ​മ​ണി​മാ​ര​ൻ ചോ​ഴ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ അ​നീ​ഷ് എ​ബ്ര​ഹാം, ച​ന്ദ്ര​ഹാ​സ്, അ​ജ​യ​കു​മാ​ർ വാ​സു​ദേ​വ​ൻ എ​ന്നീ​വ​ർ നി​ർ​വ​ഹി​ച്ചു.

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി അ​ന്താ​രാ​ഷ്ട്ര കോ​ച്ചു​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന കോ​ച്ചിം​ഗ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 99841336 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.