ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഡ്വ. ഷ​മീ​ർ കു​ന്ദ​മം​ഗ​ല​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി
Friday, December 2, 2022 6:38 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം കു​വൈ​റ്റി​ലെ​ത്തി​യ പ്ര​മു​ഖ ചാ​രി​റ്റി-​സ​ന്ന​ദ്ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഡ്വ. ഷ​മീ​ർ കു​ന്ദ​മം​ഗ​ല​ത്തി​ന് കു​വൈ​റ്റ് കെ.​എം​സി​സി കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

കു​വൈ​റ്റ് അ​ബാ​സി​യ​യി​ൽ കെ.​എം​സി​സി ഓ​ഫീ​സി​ൽ മ​ണ്ഡ​ലം ഉ​പാ​ധ്യ​ക്ഷ​ൻ ഷ​റ​ഫു ചി​റ്റാ​രി​പ്പി​ലാ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി കു​വൈ​റ്റ് കെ.​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​അ​ബ്ദു​റ​സാ​ഖ്, ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ടി.​പി.​അ​ബ്ദു​റ​ഹി​മാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു മാ​രാ​യ മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ, എ​ൻ.​കെ.​ഖാ​ലി​ദ് ഹാ​ജി, കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ കൊ​ല്ലം, ഫൈ​സ​ൽ ക​ട​മേ​രി, അ​ജ്മ​ൽ വേ​ങ്ങ​ര, ഷാ​ഫി കൊ​ല്ലം അ​റ​ഫാ​ത്ത് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് വേ​ണ്ടി കെ.​എം​സി​സി ഉ​പാ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ ഷ​മീ​റി​ന് മൊ​മെ​ന്േ‍​റാ ന​ൽ​കു​ക​യും ഷ​റ​ഫു ചി​റ്റാ​രി​പി​ലാ​ക്ക​ൽ ഷാ​ൾ അ​ണി​യി​ക്കു​ക​യും ചെ​യ്തു. സാ​മി​ൽ അ​ബ്ദു​ള്ള മാ​വി​ലാ​യ് ഖു​ർ​ആ​ൻ പാ​രാ​യ​ണ​വും സ​ലാം ത​റോ​ൽ സ്വാ​ഗ​ത​വും രി​ഫാ​ദ് കു​റ്റി​ക്കാ​ട്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.