മി​ർ​സാം ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ എ​ക്സി​ബി​ഷ​ൻ ഡി​സം​ബ​ർ 6 മു​ത​ൽ
Wednesday, November 30, 2022 11:38 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ & ഡെ​ക്ക​റേ​ഷ​ൻ എ​ക്സി​ബി​ഷ​ൻ ’മി​ർ​സാം​ന്ധ മൂ​ന്നാ​മ​ത് എ​ഡി​ഷ​ൻ ഡി​സം​ബ​ർ 6 മു​ത​ൽ 10 വ​രെ മു​ശ്രി​ഫ് എ​ക്സി​ബി​ഷ​ൻ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​മെ​ന്ന് മി​ർ​സാം ഫൗ​ണ്ട​ർ എ​ഞ്ചി​നീ​യ​ർ ഫ​റ​ഹ് അ​ൽ ഹു​മൈ​ദി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 2019 ലാ​യി​രു​ന്നു മി​ർ​സാം ആ​രം​ഭി​ച്ച​ത്.

കോ​വി​ഡാ​ന​ന്ത​രം ജ​ന​ജീ​വി​തം സാ​ധാ​ര​ണ ഗ​തി​യി​ലാ​യ​ശേ​ഷം ന​ട​ക്കു​ന്ന മി​ർ​സാം മൂ​ന്നാം എ​ഡി​ഷ​ൻ മു​ൻ വ​ർ​ഷ​ങ്ങ​ളെ​ക്കാ​ൾ വി​പു​ല​മാ​യാ​യി​രി​ക്കും ന​ട​ക്കു​ക​യെ​ന്നും 20 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 200 ഇ​ൽ അ​ധി​കം പാ​വ​ലി​യ​നു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​ൽ ഹു​മൈ​ദി പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും പ്ര​ത്യേ​ക ഏ​രി​യ ഒ​രു​ക്കു​മെ​ന്നും കു​ട്ടി​ക​ൾ​ക്കാ​യി വൈ​ജ്ഞാ​നി​ക, വി​നോ​ദ പ​രി​പാ​ദി​ക​ൾ സ​ജ്ജ​മാ​ക്കു​ന്നു​ണ്ടെ​ന്നും അ​ൽ ഹു​മൈ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ത്യേ​ന ന​ട​ക്കു​ന്ന ന​റു​ക്കെ​പ്പി​ലെ വി​ജ​യി​ക​ൾ​ക് വോ​ൾ​വോ കാ​ർ അ​ട​ക്കം നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും അ​ൽ ഹു​മൈ​ദി പ​റ​ഞ്ഞു.