പ്രവാസികളുടെ വിശ്വാസ തീക്ഷ്ണതയിൽ അഭിമാനം: മാര്‍ ജോസഫ് പെരുന്തോട്ടം
Tuesday, November 29, 2022 5:30 AM IST
ദു​​​ബാ​​​യ്: ഗ​​​ള്‍ഫ് നാ​​​ടു​​​ക​​​ളി​​​ലെ സി​​​റോ മ​​​ല​​​ബാ​​​ര്‍ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ തീ​​​ക്ഷ്ണ​​​ത​​​യും സ​​​ഭാ സ്‌​​​നേ​​​ഹ​​​വും ത​​​ന്നെ എ​​​ല്ലാ​​​യ്‌​​​പ്പോ​​​ഴും അ​​​ത്ഭു​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​വെ​​​ന്നും അ​​​വ​​​രെ ഓ​​​ര്‍ത്ത് അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​​ന്നും ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം.

ദു​​​ബാ​​​യ് സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ സീറോ മ​​​ല​​​ബാ​​​ര്‍സ​​​ഭാ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ വാ​​​ര്‍ഷി​​​ക സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വി​​​ശ്വാ​​​സ​​​വും പാ​​​ര​​​മ്പ​​​ര്യ​​​വും പ്ര​​​വാ​​​സ ജീ​​​വി​​​ത​​​ത്തി​​​ലും കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്ന വി​​​ശ്വാ​​​സി​​​ക​​​ള്‍ സ​​​ഭ​​​യു​​​ടെ സ​​​മ്പ​​​ത്താ​​​ണെ​​​ന്നും മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

ഞാ​​​യ​​​റാ​​​ഴ്ച്ച ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​ന് സെ​​​ന്‍റ് മേ​​​രീ​​​സ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ആ​​​ഘോ​​​ഷ​​​മാ​​​യ വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യോ​​​ടെ​​​യാ​​​ണ് പ​​​രി​​​പാ​​​ടി​​​ക​​​ള്‍ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യി​​​ല്‍ മു​​​ഖ്യകാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. തു​​​ട​​​ര്‍ന്ന് സ​​​മ്മേ​​​ള​​​ന​​​വേ​​​ദി​​​യാ​​​യ ഗേ​​​ള്‍സ് സ്‌​​​കൂ​​​ള്‍ വ​​​ള​​​പ്പി​​​ലേ​​​ക്ക് വി​​​ശി​​​ഷ്ട വ്യ​​​ക്തി​​​ക​​​ളെ വാ​​​ദ്യ​​​മേ​​​ള​​​ങ്ങ​​​ളു​​​ടെ അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ സ്വീ​​​ക​​​രി​​​ച്ചാ​​​ന​​​യി​​​ച്ചു.

എ​​​സ്എം​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മ​​​നോ​​​ജ് തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​തേ​​​ണ്‍ അ​​​റേ​​​ബ്യ വി​​​കാ​​​രി​​​യാ​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​പൗ​​​ലോ മാ​​​ര്‍ട്ടി​​​നെ​​​ല്ലി അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സീ​​​റോ മ​​​ല​​​ബാ​​​ര്‍സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി വെ​​​ർ​​​ച്വ​​​ലാ​​​യി സ​​​ന്ദേ​​​ശം ന​​​ല്‍കി. എ​​​സ്എം​​​സി ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജി ജോ​​​ര്‍ജ് വാ​​​ര്‍ഷി​​​ക റി​​​പ്പോ​​​ര്‍ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

വ​​​ര്‍ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഡി​​​ജി​​​റ്റ​​​ല്‍ സു​​​വ​​​നീ​​​ര്‍ ‘അ​​​വ​​​നോ​​​ടൊ​​​പ്പം’ ബി​​​ഷ​​​പ് ഡോ. ​​​പൗ​​​ലോ മാ​​​ര്‍ട്ടി​​​നെ​​​ല്ലി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​ലെ​​​ന്നി കോ​​​ന്നോ​​​ലി ക​​​പ്പൂ​​​ച്ചി​​​ന്‍, മ​​​ല​​​യാ​​​ളം സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​വ​​​ര്‍ഗീ​​​സ് കോ​​​ഴി​​​പ്പാ​​​ട​​​ന്‍ ക​​​പ്പൂ​​​ച്ചി​​​ന്‍, വി​​​പി​​​ന്‍ വ​​​ര്‍ഗീ​​​സ്, ബെ​​​ന്നി മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. മാ​​​ത്യു ആ​​​ന്‍റ​​​ണി സ്വാ​​​ഗ​​​ത​​​വും ബെ​​​ന്നി തോ​​​മ​​​സ് പു​​​ല്ലാ​​​ട്ട് ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.

ദീ​​​പു, ടി​​​ന്‍റു എ​​​ന്നി​​​വ​​​ര്‍ പ​​​രി​​​പാ​​​ടി​​​യു​​​ടെ അ​​​വ​​​താ​​​ര​​​ക​​​രാ​​​യി​​​രു​​​ന്നു. പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു ശേ​​​ഷം ‘ഇ​​​താ ഞാ​​​ന്‍’ എ​​​ന്ന മ്യൂ​​​സി​​​ക്ക​​​ല്‍ ഡ്രാ​​​മ​​​യോ​​​ടെ​​​യാ​​​ണ് പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സ​​​മാ​​​പി​​​ച്ച​​​ത്. അ​​​യ്യാ​​​യി​​​ര​​​ത്തി​​​ലേ​​​റെ വി​​​ശ്വാ​​​സി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ത്തു.