കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ ച​ർ​ച്ച് ഇ​ട​വ​ക ദി​ന​വും വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ ഉ​ദ്ഘാ​ട​ന​വും
Friday, November 25, 2022 6:57 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ 59-ാംമ​ത് ഇ​ട​വ​ക ദി​ന​വും, ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​വം​ബ​ർ 25ന് ​ന​ട​ത്തും. ആ​സ്പെ​യ​ർ ഇ​ൻ​ഡ്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. വ​ജ്ര​ജൂ​ബി​ലി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ട​വ​ക ദി​ന സ​മ്മേ​ള​ന​വും മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സു​റി​യാ​നി സ​ഭാ പ​ര​മാ​ധ്യ​ക്ഷ​ൻ അ​ഭി​വ​ന്ദ്യ ഡോ. ​തി​യോ​ഡേ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലി​ത്താ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​യി ഇ​ട​വ​ക എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്ത​ത് ഇ​ട​വ​ക സം​ഘം അം​ഗീ​ക​രി​ച്ച 11 സ​ബ് ക​മ്മി​റ്റി​ക​ൾ​ക്കാ​ണ്.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ വ​ജ്ര ജൂ​ബി​ലി ലോ​ഗോ​യും തീ​മും പ്ര​കാ​ശ​നം ചെ​യ്യും. വ​ജ്ര ജൂ​ബി​ലി പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ ക്ലാ​സ്‌​സു​ക​ളും സം​ഘ​ടി​പ്പി​ക്കും.