കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം , കുവൈറ്റ് വാർഷിക സമ്മേളനത്തിന് മുന്നോടിയായി അബാസിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു. പ്രസിഡന്റ് സലിംരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം രക്ഷാധികാരി ജോയ് ജോണ്‍ തുരുത്തിക്കര ഉദ്ഘാടനം ചെയ്തു.
സൗഹൃദങ്ങൾ സോഷ്യൽ മീഡിയയിലേക്കു മാത്രം ചുരുങ്ങുകയും സഹപ്രവകർത്തവരോടു പോലും നേരിട്ടുളള സംവേദനങ്ങൾ കുറയുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഇത്തരം കൂട്ടായ്മയ്ക്ക് പ്രസക്തിയേറെയാണെന്നു ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ പിറന്ന നാടിന്റെ പേരിലുള്ള ഈ കൂട്ടായ്മയിൽ എല്ലാവരും ചേർന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അധ്യക്ഷൻ എടുത്തു പറഞ്ഞു.
ഒരു ആവശ്യം ഉണ്ടാകുന്പോൾ മാത്രം സംഘടനകളെ സമീപിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും ജനറൽ സെക്രട്ടറി നിർദേശിച്ചു. ട്രഷറർ തന്പിലൂക്കോസ്, സെക്രട്ടറിമാരായ വർഗീസ് വൈദ്യൻ, റെജി മത്തായി എന്നിവരും സംസാരിച്ചു. പുതിയ യൂണിറ്റ് ഭാരവാഹികളായി ഷാജി സാമുവൽ (കണ്‍വീനർ), ജോയ് തോമസ്, രതീഷ് രാജൻ (ജോ: കണ്‍വീനേഴ്സ്) ബിനോയ് ബാബു, വിജി കുമാർ, റിനു ജോയ്, ജയകുമാരി, പ്രിൻസ് ഡാനിയേൽ, ലിവിൻ വർഗീസ്, ജയകുമാർ ആർ, അനിൽകുമാർ, നോബിൾ ജെ, സുരേഷ് കുമാർ, റിനിൽ രാജൂ പ്രീത .വി എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. ജോയ് തോമസ് സ്വാഗതവും , ഷാജി സാമുവൽ നന്ദിയും പറഞ്ഞു.