ഇ​ന്ത്യ​ൻ നാ​വി​ക സേ​നാ ക​പ്പ​ലു​ക​ൾ കു​വൈ​റ്റി​ലെ​ത്തി
Wednesday, October 5, 2022 9:18 PM IST
അബ്ദുല്ല നാലുപുരയിൽ
കു​വൈ​റ്റ്: ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന പ്ര​തി​രോ​ധ രം​ഗ​ത്തെ സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ഇ​ന്ത്യ​ൻ നേ​വി​യു​ടെ മൂ​ന്നു ക​പ്പ​ലു​ക​ൾ ഇ​ന്ന​ലെ കു​വൈ​റ്റി​ൽ എ​ത്തി​യ​താ​യി കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​തി​രോ​ധ രം​ഗ​ത്തെ പ​രി​ശീ​ല​ന വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന ഐ​എ​ൻ എ​സ്തീ​ർ, ഐ ​എ​ൻ എ​സ് സു​ജാ​ത, തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ സാ​ര​ഥി എ​ന്നീ ക​പ്പ​ലു​ക​ളാ​ണ് കു​വൈ​റ്റി​ലെ ശു​വൈ​ഖ് പോ​ർ​ട്ടി​ൽ എ​ത്തി​യ​ത്.

കു​വൈ​റ്റ് നാ​വി​ക സേ​നാ അ​ധി​കൃ​ത​രും അ​തി​ർ​ത്തി ര​ക്ഷാ സേ​ന​യും ഇ​ന്ത്യ​ൻ എം​ബ​സി വ​ക്താ​ക്ക​ളും ചേ​ർ​ന്ന് ഉൗ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പാ​ണ് ശു​വൈ​ഖ് തു​റ​മു​ഖ​ത്ത് ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് ന​ൽ​കി​യ​ത്. കു​വൈ​റ്റി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ശു​വൈ​ഖ് പോ​ർ​ട്ടി​ൽ ക​പ്പ​ലു​ക​ളെ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. നാ​ലു ദി​വ​സ​ത്തോ​ളം കു​വൈ​റ്റി​ൽ ത​ങ്ങു​ന്ന ക​പ്പ​ലു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ ഇ​ന്ത്യ​ക്കാ​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.