കോ​ടി​യേ​രി പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​തൃ​ക: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ
Wednesday, October 5, 2022 8:21 PM IST
ഫു​ജൈ​റ: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ ഒ​രു മി​ക​ച്ച ഭ​ര​ണ​ക​ർ​ത്താ​വി​നെ​യും പൊ​തു പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​തൃ​ക​യാ​ക്കാ​വു​ന്ന ഒ​രു ജ​ന​കീ​യ നേ​താ​വി​നെ​യു​മാ​ണ് കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്ന് കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ അ​നു​സ്മ​രി​ച്ചു.

അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ലെ​നി​ൻ. ജി ​കു​ഴി​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ സൈ​മ​ൻ സാ​മു​വേ​ൽ, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി അ​ബ്ദു​ൾ കാ​ദ​ർ എ​ട​യൂ​ർ, ഉ​പ ര​ക്ഷാ​ധി​കാ​രി സു​ജി​ത്ത് വി.​പി., ട്ര​ഷ​റ​ർ സു​ധീ​ർ തെ​ക്കേ​ക്ക​ര , ക​ൾ​ച്ച​റ​ൽ ക​ണ്‍​വീ​ന​ർ സു​മ​ന്ദ്ര​ൻ ശ​ങ്കു​ണ്ണി, സ്പോ​ട്സ് ക​ണ്‍​വീ​ന​ർ നി​യാ​സ് തി​രൂ​ർ, ഫു​ജൈ​റ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മി​ജി​ൻ ചു​ഴ​ലി, പ്ര​സി​ഡ​ന്‍റ് ഉ​സ്മാ​ൻ മാ​ങ്ങാ​ട്ടി​ൽ, ക​ൽ​ബ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പ്രി​ൻ​സ് തെ​ക്കൂ​ട്ട​യി​ൽ , സി.​സി. അം​ഗം പ്ര​ദീ​പ് കെ ​രാ​ധാ​കൃ​ഷ്ണ​ൻ കൈ​ര​ളി അം​ഗം അ​ഷ്റ​ഫ്, മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ ചാ​പ്റ്റ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജ​ശേ​ഖ​ര​ൻ വ​ല്ല​ത്ത് തു​ട​ങ്ങി കൈ​ര​ളി​യു​ടെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ജ​ന​ങ്ങ​ളു​ടെ ജീ​വി​ത പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​വാ​ൻ എ​ന്നും മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ അ​കാ​ല​വി​യോ​ഗം പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​പ​രി​ഹാ​ര്യ​മാ​യ ന​ഷ്ട​മാ​ണ​ന്ന് കൈ​ര​ളി പ്ര​വ​ർ​ത്ത​ക​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.