പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റ് കേ​ര​ളോ​ൽ​സ​വം 2022 പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Thursday, September 29, 2022 11:28 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: കു​വൈ​റ്റ് മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാ​ങ്ക​മാ​യ കേ​ര​ളോ​ൽ​സ​വം 2022 ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് വാ​ണി​യ​ന്പ​ല​മാ​ണ് പ്ര​കാ​ശ​ന​ക​ർ​മ്മം നി​ർ​വ​ഹി​ച്ച​ത്.

ന​വം​ബ​ർ 11 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ അ​ബാ​സി​യ ഓ​ക്സ്ഫോ​ർ​ഡ് പാ​ക്കി​സ്ഥാ​ൻ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലാ​ണ് കേ​ര​ളോ​ൽ​സ​വം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 8 വേ​ദി​ക​ളി​ലാ​യി 70 ൽ ​പ​രം മ​ൽ​സ​ര​യി​ന​ങ്ങ​ൾ അ​ര​ങ്ങേ​റും. കി​ഡ്സ്, സ​ബ് ജൂ​നി​യ​ർ , ജൂ​നി​യ​ർ , സീ​നി​യ​ർ , പു​രു​ഷ​ൻ​മാ​ർ , സ്ത്രീ​ക​ൾ തു​ട​ങ്ങി വി​വി​ധ കാ​റ്റ​ഗ​റി​ങ്ങ​ളി​ലാ​യി നാ​ലു സോ​ണു​ക​ളി​ൽ നി​ന്നു​മാ​യി ആ​യി​ര​ത്തോ​ളം മ​ൽ​സ​രാ​ർ​ഥി​ക​ളെ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ലി​സി മാ​ത്യു -ഫ​ഹാ​ഹീ​ൽ , നി​ഷാ​ദ് ഇ​ള​യ​ത് - ഫ​ർ​വാ​നി​യ , റ​ഷീ​ദ് ബാ​വ- അ​ബ്ബാ​സി​യ , ജ​വാ​ദ് അ​മീ​ര് സാ​ൽ​മി​യ എ​ന്നി​വ​രാ​ണ് സോ​ണ​ൽ ക്യാ​പ്റ്റന്മാ​ർ. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ സ​യീ​ദ്, കേ​ര​ളോ​ൽ​സ​വം ജ​ന​റ​ൽ ക​ണ്‍​വീ​ണ​ർ ലാ​യി​ക് അ​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്രെ​ട്ട​റി​മാ​രാ​യ റ​ഫീ​ഖ് ബാ​ബു പൊ​ൻ​മു​ണ്ടം, ഗി​രീ​ഷ് വ​യ​നാ​ട് , വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​നി​യ​ൻ കു​ഞ്ഞ്, റ​സീ​ന മു​ഹി​യു​ദ്ദീ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ വ​ഹീ​ദ ഫൈ​സ​ൽ, ഷ​ഫീ​ർ അ​ബൂ​ബ​ക്ക​ർ, ട്ര​ഷ​റ​ർ ശൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി , അ​സി. ട്ര​ഷ​റ​ര് വി​ഷ്ണു ന​ടേ​ഷ് , ഷീ​ബ ബാ​ബു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു . ര​ജി​സ്ട്രേ​ഷ​നും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ ഉ​ട​ൻ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 66382869