കേ​ര​ളൈ​റ്റ്സ് മെ​ഡി​ക്ക​ൽ ഫോ​റം അ​ബാ​സി​യ​യി​ൽ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു
Thursday, September 29, 2022 11:25 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ളൈ​റ്റ്സ് മെ​ഡി​ക്ക​ൽ ഫോ​റം കു​വൈ​റ്റ് സം​ഘ​ട​നാ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ബാ​സി​യ​യി​ൽ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. ​കെഎംഎ​ഫ് പ്ര​സി​ഡ​ന്‍റ് ഗീ​താ സു​ദ​ർ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ബാ​സി​യ​യി​ൽ ഓ​ഗ​സ്റ്റ് 27 ശ​നി​യാ​ഴ്ച ചേ​ർ​ന്ന രൂ​പീ​ക​ര​ണ യോ​ഗം കെഎം​എ​ഫ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സ​ജി തോ​മ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ന് ക​ഐം​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ൻ​സി​ൽ വ​ർ​ഗീ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. കെ ​എം​എ​ഫ് ട്ര​ഷ​റ​ർ ലി​ൻ​ഡ സ​ജി, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സൈ​ജു ടി.​കെ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് സി ​എ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ർ​ജ് ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ൻ​സി​ൽ വ​ർ​ഗീ​സ് അ​വ​രി​തി​പ്പി​ച്ച പാ​ന​ൽ യോ​ഗ​ത്തി​ന്‍റെ അം​ഗീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ബാ​സി​യ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി ജീ​ന തോ​മ​സ്, സെ​ക്ര​ട്ട​റി​യാ​യി പ്ര​ദീ​പ് എം, ​വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ശ്രീ​രേ​ഖ ഗോ​പ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി അ​ജ​യ് ഏ​ലി​യാ​സ് എ​ന്നി​വ​രെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. യൂ​ണി​റ്റ് രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ന് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് എം. ​ന​ന്ദി അ​റി​യി​ച്ചു. മേ​ഖ​ല​യി​ലെ സം​ഘ​ടാ വ​ള​ർ​ച്ച​യ്ക്കും മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഉ​ൾ​പ്പ​ടെ​യു​ള്ള സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും യൂ​ണി​റ്റ് രൂ​പീ​ക​ര​ണം ഗു​ണ​ക​ര​മാ​കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.