മു​ൻ ലോ​ക​ കേ​ര​ളസ​ഭാം​ഗം കെ.​ബി. മു​ര​ളി​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Friday, September 23, 2022 7:02 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന യു​എ​ഇ​യി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും മു​ൻ ലോ​ക​കേ​ര​ള സ​ഭാം​ഗ​വും കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ​യും ശ​ക്തി തീ​യേ​റ്റേ​ഴ്സി​ന്‍റെ​യും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കെ.​ബി.​മു​ര​ളി​യ്ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി. കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ, അ​ബു​ദാ​ബി ശ​ക്തി തി​യ​റ്റേ​ഴ്സ് , യു​വ​ക​ലാ​സാ​ഹി​തി, ക​ല അ​ബു​ദാ​ബി, ഫ്ര​ണ്ട്സ് എ​ഡി​എം​എ​സ് എ​ന്നീ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് യാ​ത്ര​യ​യ​പ്പു ന​ൽ​കി​യ​ത്.

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് റോ​യ് ഐ ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്ര​മു​ഖ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളി​ലെ പ്ര​തി​നി​ധി​ക​ളും ക​ഐ​സ്‌​സി അം​ഗ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും ആ​ശം​സ അ​റി​യി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. ക​ഐ​സ്‌​സി, ശ​ക്തി തീ​യേ​റ്റേ​ഴ്സ് , യു​വ​ക​ലാ​സാ​ഹി​തി, ഫ്ര​ണ്ട്സ് എ​ഡി​എം​എ​സ്, ക​ല അ​ബു​ദാ​ബി, കൈ​ര​ളി ക​ൽ​ച്ച​റ​ൽ ഫോ​റം, ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണ ഫോ​റം, തു​ട​ങ്ങി​യ സം​ഘ​ന​ക​ൾ കെ ​ബി മു​ര​ളി​ക്ക് സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി​യ​പ്പോ​ൾ കെ ​എ​സ് സി ​വ​നി​താ വി​ഭാ​ഗം അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്നി സു​മ മു​ര​ളി​ക്ക് സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. സൂ​ര​ജ് പ്ര​ഭാ​ക​റും (അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ) കെ ​കെ രാ​ജീ​വ​നും അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട അ​ണി​യി​ച്ചു.

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​റി​ൻ വി​ജ​യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​റ്റി​ക്കോ​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.