കു​വൈ​റ്റ് മ​ല​യാ​ളി കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Thursday, September 22, 2022 5:20 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: കു​വൈ​റ്റ് മ​ല​യാ​ളി കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​റു​മാ​യി സ​ഹ​ക​രി​ച്ചു അ​ദാ​ൻ ര​ക്ത​ബാ​ങ്കി​ൽ ന​ട​ത്തി​യ ക്യാ​ന്പി​ൽ അ​റു​പ​തി​ല​ധി​കം ആ​ളു​ക​ൾ ര​ക്ത​ദാ​നം ന​ട​ത്തി.

1972-ൽ ​കു​വൈ​റ്റി​ൽ രൂ​പീ​കൃ​ത​മാ​യ പ്ര​ഥ​മ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​ണ്, അ​ന്പ​തു വ​ർ​ഷ​ത്തെ മ​ഹ​ത്താ​യ സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മി​ക​വി​ൽ സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ലേ​ക്കെ​ത്തി നി​ൽ​ക്കു​ന്ന​ത്. കു​വൈ​റ്റി​ലും കേ​ര​ള​ത്തി​ലു​മാ​യി നി​ര​വ​ധി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സം​ഘ​ട​ന​യു​ടെ പൊ​തു​വി​കാ​ര​മാ​യി​രു​ന്നു സ​ന്ന​ദ്ധ ര​ക്ത​ദാ​നം സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ക​യെ​ന്ന​തെ​ന്ന് കു​വൈ​റ്റ് മ​ല​യാ​ളി കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ർ 16ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ ആ​യി​രു​ന്നു ക്യാ​ന്പ്. ക്യാ​ന്പി​ന്‍റെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം കെഎം​സി​എ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ രാ​ജ​ൻ തോ​ട്ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. സ​ന്ന​ദ്ധ ര​ക്ത​ദാ​ന​ത്തി​ന്‍റെ സ​ന്ദേ​ശം പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കും, കെഎം​സി​എ പ്ര​വ​ർ​ത്ത​ക​രി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​നു​ള്ള ഒ​രു അ​വ​സ​ര​മാ​യി ര​ക്ത​ദാ​ന ക്യാ​ന്പ് മാ​റ​യെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം ചാ​രി​താ​ർ​ഥ്യ​ത്തോ​ടെ ഓ​ർ​മി​ച്ചു. ക​ഐം​സി​എ പ്ര​സി​ഡ​ന്‍റ് ഡെ​യ്സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ, ​കെഎംസി​എ ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ലും, പ്ര​ത്യേ​കി​ച്ച് കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​രു​ന്ന സ​മ​യ​ത്തു ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ ഒ​ട്ടേ​റെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും പ​രാ​മ​ർ​ശി​ച്ചു. സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ക​ണ്‍​വീ​ന​ർ ര​ഞ്ജി​ത് ജോ​ണി, അ​ഡ്വൈ​സ​റി ബോ​ർ​ഡ്അം​ഗം കെ. ​ജെ ജോ​ണ്‍, ക​ഐം​സി​എ ട്ര​ഷ​റ​ർ ജാ​ക്സ​ണ്‍ ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ഐം​സി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ന്‍റി സ​ണ്ണി സ്വാ​ഗ​ത​വും, ജി​തി​ൻ ജോ​സ് ബി​ഡി​കെ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. ര​ക്ത​ദാ​താ​ക്ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി ആ​ദ​രി​ച്ചു. ബി​ഡി​കെ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

ക്യാ​ന്പ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച​തി​ന് കു​വൈ​റ്റ് മ​ല​യാ​ളി കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​നു​ള്ള പ്ര​ശം​സാ ഫ​ല​കം ബി​ഡി​കെ കൈ​മാ​റി. ക​ഐം​സി​എ പ്ര​വ​ർ​ത്ത​ക​രാ​യ സോ​ജ​ൻ, റോ​ഷ​ൻ, റോ​ബി​ൻ, റോ​ബി മാ​ത്യു, വി​ൻ​സെ​ന്‍റ് , ബി​ഡി​കെ പ്ര​വ​ർ​ത്ത​ക​രാ​യ ന​ളി​നാ​ക്ഷ​ൻ, ശ്രീ​കു​മാ​ർ, നി​യാ​സ്, സോ​ഫി രാ​ജ​ൻ , ബീ​ന, ജോ​ളി, യ​മു​ന ര​ഘു​ബാ​ൽ, ഷി​ജു, ജ​യേ​ഷ് എ​ന്നി​വ​ർ ക്യാ​ന്പി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

കു​വൈ​റ്റി​ൽ ര​ക്ത​ദാ​ന​ക്യാ​ന്പു​ക​ളും, ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​വാ​ൻ താ​ൽ്പ​ര്യ​മു​ള്ള സം​ഘ​ട​ന​ക​ളും, സ്ഥാ​പ​ന​ങ്ങ​ളും,കൂ​ടാ​തെ ര​ക്തം ആ​വ​ശ്യ​മാ​യി വ​രു​ന്ന അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും 69997588 / 99164260 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.