അ​ബു​ദാ​ബി മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Thursday, August 18, 2022 3:23 AM IST
അ​നി​ൽ അ​ബു​ദാ​ബി
അ​ബു​ദാ​ബി: ഇ​ന്ത്യ രാ​ജ്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ അ​ബു​ദാ​ബി മാ​ർ​ത്തോ​മാ യു​വ​ജ​ന​സ​ഖ്യം സം​ഘ​ടി​പ്പി​ച്ചു. അ​ബു​ദാ​ബി മാ​ർ​ത്തോ​മാ ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ വി​കാ​രി റ​വ. ജി​ജു ജോ​സ​ഫ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ നി​ന്നും സ്വാ​ത​ന്ത്ര്യ​ദി​ന​റാ​ലി ന​ട​ത്തി.

സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളു​ടെ വേ​ഷ​ത്തി​ൽ അ​ണി​ഞ്ഞൊ​രു​ങ്ങി​യ കു​ട്ടി​ക​ൾ സ്വാ​ത​ന്ത്ര്യ​ദി​ന​റാ​ലി​യി​ൽ അ​ണി​നി​ര​ന്ന​ത് ആ​ഘോ​ഷ​ങ്ങ​ളു​ടെ മാ​റ്റ് കൂ​ട്ടി. തു​ട​ർ​ന്ന് ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​മ്മേ​ള​ന​ത്തി​ൽ അ​ബു​ദാ​ബി മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം വൈ​സ് പ്ര​സി​ഡ​ൻ​റ്റ് റ​വ അ​ജി​ത്ത് ഈ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ൻ​റ്റ് റ​വ ജി​ജു ജോ​സ​ഫ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ മോ​ൻ​സി പി ​ജേ​ക്ക​ബ് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. യു​വ​ജ​ന​സ​ഖ്യം ഗാ​യ​ക​സം​ഘം ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. യു​വ​ജ​ന​സ​ഖ്യം വ​നി​താ വി​ഭാ​ഗം ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ നൃ​ത്ത രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

യു​വ​ജ​ന​സ​ഖ്യം സെ​ക്ര​ട്ട​റി സാം​സ​ണ്‍ മ​ത്താ​യി, ജ​യ​ൻ എ​ബ്ര​ഹാം, ജേ​ക്ക​ബ് വ​ർ​ഗീ​സ്, ദി​പി​ൻ പ​ണി​ക്ക​ർ, സൂ​സ​ൻ ബോ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.