കു​വൈ​റ്റി​ൽ സു​ര​ക്ഷാ​പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം; നി​ര​വ​ധി പേ​ർ പി​ടി​യി​ൽ
Wednesday, August 17, 2022 6:41 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി : അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യു​ള്ള സു​ര​ക്ഷാ​പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ ദി​വ​സം ബി​നൈ​ദ് അ​ൽ ഖ​ർ, ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​ക​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 32 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​സ്‌​സ​ബാ​ഹി​ന്‍റെ​യും, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ അ​ൻ​വ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ് അ​ൽ ബ​ർ​ജാ​സി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വ​രും ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വി​സ നി​യ​മ ലം​ഘ​ക​ർ​ക്ക് അ​ഭ​യം ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രെ​യും ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജ​ലീ​ബി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച കെ​ട്ടി​ട​ങ്ങ​ളി​ലെ ബേ​സ്മെ​ന്‍റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി.