മാ​ളി​യേ​ക്ക​ൽ മ​റി​യു​മ്മ​യു​ടെ വി​യോ​ഗ​ത്തി​ൽ വ​നി​താ​വേ​ദി കു​വൈ​റ്റ് അ​നു​ശോ​ചിച്ചു
Sunday, August 7, 2022 12:02 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: വ​ട​ക്കേ മ​ല​ബാ​റി​ലെ വ​നി​താ സാ​മൂ​ഹ്യ പ​രി​ഷ്ക​ര​ണ ന​വോ​ഥാ​ന ധാ​ര​യി​ലെ തി​ള​ങ്ങു​ന്ന ക​ണ്ണി​ക​ളി​ലൊ​രാ​ളാ​യ മാ​ളി​യേ​ക്ക​ൽ മ​റി​യു​മ്മ​യു​ടെ വി​യോ​ഗ​ത്തി​ൽ വ​നി​താ​വേ​ദി കു​വൈ​റ്റ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ, യാ​ഥാ​സ്ഥി​തി​ക വി​ഭാ​ഗ​ത്തി​ന്‍റെ എ​തി​ർ​പ്പു​ക​ളെ മ​റി​ക​ട​ന്നു ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സം നേ​ടി​യ വ്യ​ക്തി​യാ​യി​രു​ന്നു മ​റി​യു​മ്മ.

സ്ത്രീ​ക​ൾ​ക്ക് പൊ​തു​സ​മൂ​ഹ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ വി​ല​ക്കു​ണ്ടാ​യി​രു​ന്ന കാ​ല​ത്ത് ത​ന്‍റെ കു​ടും​ബ​ത്തി​ലെ സ്ത്രീ​ക​ളെ ഈ ​വി​ല​ക്കു​ക​ൾ ത​ക​ർ​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക വ​ഴി സ​മൂ​ഹ​ത്തി​ലെ യാ​ഥാ​സ്ഥി​തി​ക​ത്വ​വു​മാ​യി വ​ലി​യ പോ​രാ​ട്ടം ന​ട​ത്തി​യ വ്യ​ക്തി​ത്വ​മാ​ണ് മ​റി​യു​മ്മ. സ്ത്രീ​ധ​നം ഉ​ൾ​പ്പ​ടെ​യു​ള്ള സാ​മൂ​ഹി​ക അ​നാ​ചാ​ര​ങ്ങ​ൾ​ക്കെ​തി​രെ​യും വ​ള​രെ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത വ്യ​ക്തി​യാ​ണ്.

പു​രോ​ഗ​മ​ന വ​നി​താ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് എ​ക്കാ​ല​വും ആ​വേ​ശ​ക​ര​മാ​യ ജീ​വി​ത​മാ​യി​രു​ന്നു മ​റി​യു​മ്മ​യു​ടേ വി​യോ​ഗ​ത്തി​ലൂ​ടെ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​തെ​ന്ന് വ​നി​താ​വേ​ദി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് അ​മീ​ന അ​ജ്നാ​സ് ആ​ക്റ്റിം​ഗ് സെ​ക്ര​ട്ട​റി പ്ര​സീ​ത ജി​തി​ൻ എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.